കനാലില്‍ കക്കൂസ് മാലിന്യം തള്ളി

ചാരുംമൂട്: കനാലില്‍ കക്കൂസ് മാലിന്യം തള്ളിയനിലയില്‍. ചാരുംമൂട് ജങ്ഷന് തെക്കുഭാഗത്തെ കെ.ഐ.പി കനാലിലാണ് കഴിഞ്ഞരാത്രി മാലിന്യം തള്ളിയത്. മൂന്നാം തവണയാണിത്. വെള്ളം തുറന്നുവിടുന്നതിന്‍െറ മുന്നോടിയി കനാല്‍ കഴിഞ്ഞയാഴ്ച വൃത്തിയാക്കിയിരുന്നു. തുറന്നുവിട്ട വെള്ളം രണ്ടുകിലോമീറ്റര്‍ വരെ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനാല്‍ വീണ്ടും വൃത്തിയാക്കി ക്ളോറിനേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് അംഗം ഫിലിപ്പ് ഉമ്മന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചു. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.