നി​രോ​ധി​ച്ചി​ട്ടും വാ​ഹ​ന​സ​ഞ്ചാ​രം; ക​ലു​ങ്ക്​ അ​പ​ക​ടാ​വ​സ്​​ഥ​യി​ൽ

ചെങ്ങന്നൂർ: പൊതുമരാമത്ത് റോഡിലെ ഗതാഗതനിരോധനം കാറ്റിൽപറത്തി വാഹനങ്ങളുടെ അപകടയാത്ര തുടരുന്നു. സംസ്ഥാനപാതക്ക് സമാന്തരമായ മാന്നാർ-വലിയപെരുമ്പുഴ--തട്ടാരമ്പലം റോഡിൽ വിഷവർശ്ശേരിക്കര ഹൈേദ്രാസുകുഴി കലുങ്കിെൻറ ഒരുഭാഗം അടർന്ന് താഴേക്ക് പതിച്ചിട്ട് മാസങ്ങളായി. താഴ്ഭാഗത്തെ കരിങ്കൽക്കെട്ടാണ് ഇളകിയത്. അപ്പോൾതന്നെ അപകടമുന്നറിയിപ്പ് വാന്യത്തുമുക്കിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രജങ്ഷനിലും സ്ഥാപിക്കുകയും ടാർ വീപ്പനിരത്തുകയും ചെയ്തിരുന്നു. എന്നാൽ, ഭാരവാഹനങ്ങൾ യഥേഷ്ടം കടന്നുപോവുകയാണ്. രണ്ടാമതും നിരോധനം പ്രാവർത്തികമാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. അനുയോജ്യമായ ബദൽ സഞ്ചാരമാർഗങ്ങൾ സൗകര്യപ്രദമായി ഉണ്ടെങ്കിലും അവ ആരും സ്വീകരിക്കുന്നില്ല. കലുങ്കിെൻറ മുകൾഭാഗം അടർന്നശേഷം രണ്ടുതവണ തടസ്സം സൃഷ്്ടിച്ചത് നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അവസാനമായി വീപ്പകൾ തകർത്ത് പുഞ്ചയിലേക്ക് തള്ളിയത്. കലുങ്ക് പുനർ നിർമിക്കുന്നതുവരെ നിരീക്ഷണ കാമറ സ്ഥാപിച്ച് നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.