വി​വാ​ഹ​പ്പ​ന്ത​ൽ ജൈ​വ​കൃ​ഷി പ്ര​ചാ​ര​ണ​വേ​ദി​യാ​യി

മാന്നാർ: വിവാഹപ്പന്തൽ ജൈവകൃഷി േപ്രാത്സാഹിപ്പിക്കാനുള്ള പ്രചാരണ വേദിയായത് സദസ്സിന് പുത്തൻ അനുഭവമായി. എല്ലാ വീടുകളിലും ജൈവപച്ചക്കറി കൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ പരുമല മേഖല കമ്മിറ്റിയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. കൃഷിനടപ്പാക്കേണ്ട രീതിെയക്കുറിച്ചും ജൈവ കൃഷിയുടെ പ്രധാന്യത്തെക്കുറിച്ചും അവബോധം ജനങ്ങളിൽ എത്തിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളിലാണ് ഒരുപറ്റം യുവാക്കൾ. ഇത്തരം പരിപാടിയുടെ ഉദ്ഘാടനത്തിന് കണ്ടെത്തിയത് വിവാഹവേദിയായിരുന്നു. ഡി.വൈ.എഫ്.ഐ പരുമല മേഖല ജോ. സെക്രട്ടറി ജിബിനാണ് വിവാഹിതനായത്. വധു ശാലിനിയും ജിബിനും വേദിയിലേക്ക് എത്തിയ ഉടൻ ആശംസകാർഡിനൊപ്പം പച്ചക്കറി വിത്തടങ്ങിയ കവറും കൃഷിസംബന്ധിച്ച ലഘുവിവരണമുള്ള നോട്ടീസും ഇരുവർക്കും നൽകി തിരുവല്ല ബ്ലോക്ക് പ്രസിഡൻറ് അനീഷ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. മുഴുവൻ പേർക്കും ആശംസകാർഡും വിവിധയിനം പച്ചക്കറി വിത്തും നൽകി. ഇതിനായി ഹാളിൽ പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു. സോജിത്ത് സോമൻ, അനൂപ് കുമാർ, രിത്ത് രാജൻ, ആൻസി, ഋഷികുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.