കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഹരിപ്പാട് വാട്ടർ അതോറിറ്റിയുടെ കീഴിൽ വരുന്ന ഏഴ് പഞ്ചായത്തിലും ഹരിപ്പാട് നഗരസഭ പ്രദേശത്തും പൈപ്പുകളിൽ കുടിവെള്ളം കിട്ടാക്കനിയായി. കുഴൽക്കിണറുകളിൽനിന്ന് വെള്ളം കിട്ടാതെ വരുന്നതാണ് ചിലയിടത്ത് പ്രശ്നമെങ്കിൽ മോേട്ടാർ കേടായി ജലവിതരണം മുടങ്ങുന്നതാണ് മറ്റിടങ്ങളിൽ കാരണം. ഹരിപ്പാട് നഗരത്തിൽ കഴിഞ്ഞ രണ്ടുദിവസം ജലവിതരണം മുടങ്ങി. മോേട്ടാർ കത്തിയതാണ് കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ഹരിപ്പാട് ഉൾപ്പെടെ മറ്റ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പുതിയ കുഴൽക്കിണർ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാനാകും. കുഴൽക്കിണറിനും പമ്പ് ഹൗസ് സ്ഥാപിക്കാനും 15 ലക്ഷം രൂപ വേണ്ടിവരും. കാർത്തികപ്പള്ളി താലൂക്ക് റവന്യൂ അധികൃതർ വീയപുരം, കൃഷ്ണപുരം, മുതുകുളം എന്നിവിടങ്ങളിൽ മിനിലോറിയിൽ വെള്ളം എത്തിച്ചും കിയോസ്ക്കിൽ ജലം നിറച്ചും വിതരണം ചെയ്യുന്നുണ്ട്. എന്നിട്ടും പ്രശ്നപരിഹാരമാകുന്നില്ല. എല്ലായിടത്തും കുടിവെള്ളം കിട്ടുന്നില്ലെന്നുള്ള പരാതി നിലനിൽക്കുന്നുണ്ട്. പരമ്പരാഗത ജലസ്രോതസ്സുകളായ കിണറുകളും കുളങ്ങളും വറ്റിവരണ്ട നിലയിലാണ്. ദൂരെയിടങ്ങളിൽ പോയാണ് നാട്ടുകാർ വെള്ളം ശേഖരിക്കുന്നത്‌. ഈ സ്ഥിതി തുടർന്നാൽ പ്രശ്നം ഗുരുതരമാകും. ബദൽ സംവിധാനങ്ങൾ എല്ലായിടത്തും വേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.