തോ​ട്ട​പ്പ​ള്ളിയിൽനിന്ന്​ ബൈ​ക്ക് മോ​ഷ്​​ടി​ച്ചു

പല്ലന: തോട്ടപ്പള്ളി ഓട്ടോ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഹീറോ ഹോണ്ട സ്പ്ലൻഡർ പ്ലസ് ബൈക്ക് മോഷണം പോയി. പല്ലന സ്വദേശി ഷിഹാബ് കുറ്റിക്കാടിെൻറ ഉടമസ്ഥതയിെല കെ.എൽ 29 എ- 551 നമ്പറിലെ കറുപ്പ് ബൈക്കാണ് മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ 11ന് ഓട്ടോ സ്റ്റാൻഡിന് സമീപം ബൈക്ക് വെച്ചശേഷം അമ്പലപ്പുഴയിെല ബാങ്കിൽ പോയി തിരികെ 2.30ഒാടെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടത് അറിഞ്ഞത്. തീരദേശവാസികളായ യാത്രക്കാർ ദിവസവും ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. മുമ്പും ഇവിടെനിന്ന് ബൈക്കുകൾ മോഷണം പോയിട്ടുണ്ട്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.