അരൂര്‍: ജലവകുപ്പ് കൈവശം വെച്ചിരിക്കുന്ന സ്ഥലം പഞ്ചായത്തിന് നല്‍കണമെന്ന ആവശ്യം ശക്തം. കരാര്‍ ലംഘനം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം തിരിച്ചുപിടിക്കാന്‍ പഞ്ചായത്ത് ശുഷ്കാന്തി കാണിക്കുന്നില്ളെന്ന് വിമര്‍ശമുണ്ട്. ജപ്പാന്‍ കുടിവെള്ള വിതരണത്തിന് ജലസംഭരണി സ്ഥാപിക്കുന്നതിനാണ് അരൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ പരിധിയില്‍ കളത്തില്‍ ക്ഷേത്രത്തിന് സമീപം 40 സെന്‍റ് ഭൂമി വാങ്ങിയത്. ജലവകുപ്പാണ് ഭൂമിയുടെ അവകാശി. ജപ്പാന്‍ കുടിവെള്ള പദ്ധതിവഴി അരൂര്‍ പഞ്ചായത്തില്‍ വിതരണം നടത്താന്‍ ടാങ്ക് നിര്‍മിക്കാനാണ് വാങ്ങിയത്. എന്നാല്‍, ഉള്‍പ്രദേശത്ത് ടാങ്ക് നിര്‍മിക്കുന്നത് ഫലം കാണില്ളെന്ന് ചൂണ്ടിക്കാട്ടി സാങ്കേതികവിദഗ്ധര്‍ തടസ്സം പറഞ്ഞതോടെ പുതിയ സ്ഥലത്തിന് അന്വേഷണം തുടങ്ങി. ദേശീയപാതയോരത്ത് സ്ഥലം വേണമെന്ന് പദ്ധതി നടത്തിപ്പുകാര്‍ വാശിപിടിച്ചതോടെ പഞ്ചായത്തിന്‍െറ പൊതുകുളമായ എരിയകുളം പകുതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പകുതി കുളത്തിന് പകരം 75 ശതമാനം കുളവും നികത്തി. ജലവകുപ്പ് കൂറ്റന്‍ സംഭരണി നിര്‍മിച്ചു. പദ്ധതി നടപ്പാക്കി ജലവിതരണവും തുടങ്ങി. എന്നാല്‍, പഞ്ചായത്തിന് തിരിച്ചുനല്‍കാമെന്ന് കരാര്‍ ചെയ്ത ഭൂമി മാത്രം നല്‍കിയില്ല. ഭൂമിയില്ലാത്തതിന്‍െറ പേരില്‍ നിരവധി വികസനപദ്ധതികള്‍ നഷ്ടപ്പെടുമ്പോഴും അര്‍ഹതയുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ടുപോകുന്നില്ളെന്ന് ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.