അരൂക്കുറ്റി–അരൂര്‍ പാലത്തില്‍ വിളക്ക് തെളിക്കാന്‍ നടപടി

അരൂര്‍: മാസങ്ങളായി ഇരുട്ടിലായ അരൂക്കുറ്റി -അരൂര്‍ പാലത്തില്‍ തെരുവുവിളക്കുകള്‍ തെളിക്കാന്‍ നടപടി തുടങ്ങി. പഴയ തെരുവ് വിളക്കുകളും വൈദ്യുതി തൂണുകളും പൂര്‍ണമായി മാറ്റി പുതിയവയാണ് സ്ഥാപിക്കുന്നത്. എട്ടുമാസത്തോളമായി പാലത്തിലെ വിളക്കുകള്‍ തെളിയുന്നില്ല. വിളക്കുകള്‍ സ്ഥാപിച്ചതും അതിന്‍െറ പരിപാലന ചുമതലയും അരൂര്‍ പഞ്ചായത്തിനായിരുന്നു. പാലം ഇരുട്ടിലായതോടെ വാഹനാപകടങ്ങളും സാമൂഹിക വിരുദ്ധ ശല്യവും ശുചിമുറി മാലിന്യം ഒഴുക്കലും പതിവായിരിക്കുകയാണ്. പുലര്‍ച്ചെയും വൈകീട്ടും പാലത്തില്‍ വ്യായാമത്തിനും മറ്റുമത്തെുന്നവരെയും വെളിച്ചമില്ലാത്തത് വലക്കുന്നുണ്ട്. വിളക്കുകള്‍ തെളിക്കാത്തത് സംബന്ധിച്ച് അരൂക്കുറ്റി, അരൂര്‍ പഞ്ചായത്തുകള്‍ തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. ഒട്ടേറെ പരാതികളെ തുടര്‍ന്നാണ് പഴയ വിളക്കുകളും വൈദ്യുതി തൂണുകളും മാറ്റി പുതിയ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കാന്‍ അരൂര്‍ പഞ്ചായത്ത് തീരുമാനിച്ചത്. അടുത്ത ആഴ്ചയോടെ വിളക്കുകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.