നഗരത്തിലെ അനധികൃത മത്സ്യ-മാംസ വിപണനം: വ്യാഴാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് നഗരസഭയുടെ അന്ത്യശാസനം

ആലപ്പുഴ: അനധികൃതമായി ലൈസന്‍സ് സമ്പാദിച്ച് നഗരത്തില്‍ നടത്തുന്ന മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വ്യാഴാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് നഗരസഭ അന്ത്യശാസനം നല്‍കി. നിര്‍ദേശം പാലിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച നഗരസഭയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നഗരത്തില്‍ നിരവധി സ്ഥലങ്ങളില്‍ അനാരോഗ്യപരമായി ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനത്തെുടര്‍ന്നാണ് യോഗം ചേര്‍ന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ഹെല്‍ത്ത് ഓഫിസര്‍ എബി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.