അമ്പലപ്പുഴ: തകഴി പഞ്ചായത്ത് മുന്‍കൈ എടുത്ത് തുടങ്ങിയ തകഴി ഫയര്‍ സ്റ്റേഷനില്‍ വികസനം ഇഴയുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് ഉദ്ഘാടനം ചെയ്ത സ്റ്റേഷന്‍ സര്‍ക്കാര്‍ പുറമ്പോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. 70 സെന്‍റ് സ്ഥലം പഴയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍െറ പേരിലായിരുന്നു. തകഴി പാലം വന്നതോടെ കെ.എസ്.ആര്‍.ടി.സി സ്ഥലവും കെട്ടിടവും ഉപേക്ഷിക്കുകയായിരുന്നു. പാലത്തിനുതാഴെ ബസുകള്‍ കയറിയിറങ്ങാന്‍ സാധിക്കാത്തതിനാലാണ് കെ.എസ്.ആര്‍.ടി.സി പഴയ ബസ് സ്റ്റാന്‍ഡ് ഉപേക്ഷിച്ചത്. തുടര്‍ന്ന് തകഴി പഞ്ചായത്ത് ഏറ്റെടുത്ത് ഫയര്‍ സ്റ്റേഷന് സ്ഥലം അനുവദിച്ചു. എന്നാല്‍, ഫയര്‍ഫോഴ്സിന് എഴുതി നല്‍കണമെന്ന ആവശ്യം റവന്യൂ അധികാരികള്‍ ചെയ്യാത്തതാണ് വികസനത്തിന് വിലങ്ങുതടിയാവുന്നത്. സ്റ്റേഷന്‍െറ മേല്‍ക്കൂര ഉയര്‍ത്തി ചെറിയൊരു ഹാളും രണ്ട് ചെറിയ മുറികളുമാണുള്ളത്. പ്രാഥമിക സൗകര്യം ഇല്ലാത്തതിനാല്‍ അടുത്ത വീടുകളെയാണ് ജീവനക്കാര്‍ ആശ്രയിച്ചിരുന്നത്. പിന്നീട് സ്വന്തം പണം ചെലവഴിച്ച് ശൗചാലയം നിര്‍മിച്ചു. സ്റ്റേഷനില്‍ കുടിവെള്ള സൗകര്യവുമില്ല. രണ്ട് വണ്ടികളാണുള്ളത്. സ്വന്തമായി ഗാരേജ് ഇല്ലാത്തതിനാല്‍ വണ്ടികള്‍ പുറത്താണിടുന്നത്. 25 ജീവനക്കാര്‍ ഉള്ളതില്‍ അഞ്ചുപേര്‍ സ്ഥലംമാറിപ്പോയി. ഇപ്പോള്‍ 20 പേര്‍ ഷിഫ്റ്റായാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.