ഹരിപ്പാട്: വ്യാജ ചാരായം നിര്‍മിക്കാനുപയോഗിച്ച കോടയും വാറ്റുപകരണങ്ങളുമായി ഒഡിഷ സ്വദേശി പിടിയില്‍. മക്കാന്‍ഗിരി ജില്ലയിലെ സുഖദേവ് സരണ്‍ (23) ആണ് ഹരിപ്പാട് പൊലീസിന്‍െറ പിടിയിലായത്. നാല് കന്നാസുകളിലായി 35 ലിറ്റര്‍ കോടയും രണ്ട് ഗ്യാസ് സിലണ്ടറുകളും ഗ്യാസ് സ്റ്റൗവും മറ്റ് വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. കരുവാറ്റ ഓവര്‍ ബ്രിഡ്ജിനുസമീപം ആളൊഴിഞ്ഞ വീട്ടില്‍ വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു വര്‍ഷമായി ഹരിപ്പാട് പ്രദേശത്ത് ജോലിചെയ്തുവന്ന സുഖദേവ് ശരണും സമീപവാസികളായ മൂന്നുപേരും ചേര്‍ന്നാണ് വ്യാജവാറ്റ് നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രതിയെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹരിപ്പാട് സി.ഐ ബിനു ശ്രീധര്‍, എസ്.ഐ എസ്.എസ്. ബൈജു, ശിവപ്രസാദ്, ശ്രീകുമാര്‍, ബ്രിഗേഷ്, നിസാറുദ്ദീന്‍, അനില്‍ കുമാര്‍, വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.