ശ്രീഗോശാലകൃഷ്ണ ജലോത്സവം പ്രയാറും കടപ്രയും ജേതാക്കള്‍

ചെങ്ങന്നൂര്‍: ശ്രീഗോശാലകൃഷ്ണ ജലോത്സവത്തില്‍ പ്രയാര്‍ കടപ്ര പള്ളിയോടങ്ങള്‍ ഗോശാലകൃഷ്ണ ട്രോഫി നേടി. പ്രയാര്‍ എ ബാച്ചിലും കടപ്ര ബി ബാച്ചിലുമാണ് ഒന്നാം സ്ഥാനം നേടിയത്. പാണ്ടനാട് മുറിയായിക്കര നെട്ടായത്തില്‍ തിങ്കളാഴ്ച നടന്ന ആചാരപരമായ ജലോത്സവത്തില്‍ ഏഴ് പള്ളിയോടങ്ങള്‍ പങ്കെടുത്തു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഉമയാറ്റുകര പള്ളിയോടത്തിലാണ് ഘോഷയാത്രയ്ക്കായി ഗോശാലകൃഷ്ണന്‍െറ തിടമ്പേറ്റിയത്. മറ്റ് പള്ളിയോടങ്ങള്‍ അകമ്പടി സേവിച്ചു. ജലഘോഷയാത്ര അടിച്ചിക്കാവ് ദേവീക്ഷേത്രക്കടവുവരെ പോയി മടങ്ങി. തുടര്‍ന്നായിരുന്നു മത്സരവള്ളംകളി. ആറന്മുള തനത് ശൈലിയിലായിരുന്നു മത്സരം. എ ബാച്ചില്‍ ഫലപ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നറുക്കെടുപ്പിലൂടെയാണ് പ്രയാറിനെ വിജയിയായി തെരഞ്ഞെടുത്തത്. കീഴ്വന്മഴിയും കുന്നേകാട് പള്ളിയോടവും രണ്ടാമതായി തുഴഞ്ഞത്തെി. ബി ബാച്ചില്‍ നടന്ന മത്സരത്തില്‍ തൈമറവുംകരയും, വന്മഴിയും രണ്ടാമതായി തുഴഞ്ഞത്തെി. ജലമേളക്ക് മുന്നോടിയായി തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍നിന്ന് മുറിയായിക്കര കടവിലേക്ക് ഘോഷയാത്രയും നടന്നു. ഉച്ചക്ക് രണ്ടുമണിയോടെ ക്ഷേത്രത്തില്‍നിന്നും എഴുന്നള്ളത്ത് പുറപ്പെട്ടു. 3.15 ഓടെ മറിയായിക്കര കടവിലത്തെിയ എഴുന്നള്ളിപ്പിനെ ജലോത്സവകമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. കടവില്‍ പ്രത്യേകമായി ഒരുക്കിയ പീഠത്തില്‍ ഗോശാലകൃഷ്ണന്‍െറ തിടമ്പ് ഇരുത്തി. തുടര്‍ന്ന് നിരവധിപേര്‍ നിറപറ അര്‍പ്പിച്ചു. ശ്രീഗോശാലകൃഷ്ണ സേവാസംഘം പ്രസിഡന്‍റ് സജു ഇടക്കല്ലില്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ.രാമചന്ദ്രന്‍നായര്‍ എം.എല്‍.എ ജലമേള ഉദ്ഘാടനം ചെയ്തു. നടന്‍ വിവേക് ഗോപന്‍ ജലഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.