ഹരിപ്പാട്: പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് സ്ഥാപിച്ച വണ്‍വേ ട്രാഫിക് ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയവര്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് നഗരസഭ ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. ശരിയായ വിധത്തില്‍ അന്വേഷണം നടന്നില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു. നഗരസഭാധ്യക്ഷ ചെയര്‍മാനും ആര്‍.ടി.ഒ കണ്‍വീനറും റവന്യു, പൊലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥ പ്രതിനിധികള്‍ അംഗങ്ങളുമായുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് വണ്‍വേ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. തിരക്കുള്ള പ്രദേശങ്ങളില്‍ വണ്‍വേ ഏര്‍പ്പെടുത്തുന്നതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. ഇത് നടപ്പാക്കുന്നതിനുവേണ്ടി വ്യാപാരി വ്യവസായി സംഘടനകള്‍ ഓട്ടോ, ടാക്സി, റെസിഡന്‍റ്സ് അസോസിയേഷന്‍ എന്നിവരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക് നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് ടൗണ്‍ഹാള്‍ ജങ്ഷന്‍ മുതല്‍ ആശുപത്രി ജങ്ഷന്‍ വരെ റോഡിന് ഇരുവശവും ഓടകള്‍ നിര്‍മിച്ച് ഫുഡ്പാത്ത് ഒരുക്കിയത്. തിരക്കുള്ള സമയത്ത് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ചരക്ക് കയറ്റിയിറക്കുന്നതും ഫുഡ്പാത്ത് കൈയേറുന്നതും തടയും. അടുത്ത മാസം ആദ്യം വണ്‍വേ സംവിധാനം നിലവില്‍വരും. നഗരത്തിന്‍െറ പ്രധാനകേന്ദ്രങ്ങളായ ആശുപത്രി, എഴിക്കകത്ത്, കച്ചേരിപ്പടി, ടൗണ്‍ഹാള്‍, മാധവ, ക്ഷേത്രം എന്നീ ജങ്ഷനുകളില്‍ കാമറ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വണ്‍വേ നിലവില്‍വരുന്നതോടെ പള്ളിപ്പാട് ഭാഗത്തുനിന്ന് പടിഞ്ഞാറോട്ട് വരുന്ന വാഹനങ്ങള്‍ എഴിക്കകത്ത് ജങ്ഷനില്‍നിന്ന് തെക്കോട്ടുപോകണം. വീയപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ടൗണ്‍ഹാള്‍ ജങ്ഷനിലത്തെിയ ശേഷം പോകണം. ടൗണ്‍ഹാള്‍ ജങ്ഷന്‍ മുതല്‍ ഋഷി ആയുര്‍വേദിക് വരെയും കുമാരസ്വാമി റെഡ്യാര്‍ മുതല്‍ എസ്.ബി.ടി എ.ടി.എംവരെയും സെന്‍റ് തോമസ് പള്ളി മുതല്‍ ഇലക്ട്രിക് പോയന്‍റ് ഷോപ്പ് വരെയും കാറുകള്‍ക്ക് പാര്‍ക് ചെയ്യാം. റിഷി ആയുര്‍വേദ മുതല്‍ കുമാരസ്വാമി റെഡ്യാര്‍ വരെയും ആഭരണമഹാള്‍ മുതല്‍ സെന്‍റ് തോമസ് പള്ളി വരെയും ഇലക്ട്രിക് പോയന്‍റ് മുതല്‍ ട്രാന്‍സ്ഫോമര്‍ വരെയും ടൂ വീലറുകളും പാര്‍ക് ചെയ്യാം. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്സന്‍ പ്രഫ. സുധാ സുശീലന്‍, വൈസ് ചെയര്‍മാന്‍ എം.കെ. വിജയന്‍, ബി.ബാബുരാജ്, എം. സജീവ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.