വടുതല: കഴിഞ്ഞ ഒക്ടോബറില്‍ 60 രൂപക്കടുത്ത് വിലയുണ്ടായിരുന്ന സവാളയുടെ മൊത്തവില ഇപ്പോള്‍ വില വെറും ഏഴുരൂപ. തമിഴ്നാട്ടില്‍നിന്നുള്ള ചുവപ്പുസവാളയുടെ വിലയാണ് ഇടിഞ്ഞത്. തുച്ഛ വിലയ്ക്ക് സവാള ലഭിച്ചുതുടങ്ങിയതോടെ കച്ചവടവും വര്‍ധിച്ചു. സവാള വില കുറഞ്ഞത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. സവാളക്കൊപ്പം കിഴങ്ങിന്‍െറ വിലയും കുറഞ്ഞുകിട്ടിയാല്‍ ഇരട്ടി സന്തോഷമാകുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇപ്പോള്‍ 100 രൂപക്ക് 10 കിലോ സവാള വരെ ചില്ലറ വില്‍പനക്കാര്‍ നല്‍കുന്നുണ്ട്. തമിഴ്നാട്ടില്‍ സവാളയുടെ വിളവെടുപ്പ് കാലമായതിനാലാണ് വില ഇടിഞ്ഞത്. നവംബറോടെ വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍, അല്‍പംകൂടി ഗുണമേന്മയുള്ള ഇളംചുവപ്പുള്ള പുണെ സവാളയുടെ വില ഇപ്പോഴും 15 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.