നായ്ക്കൂട്ടം ഇരുചക്ര വാഹനയാത്രികർക്ക് ഭീഷണി

അരൂര്‍: അരൂരിൽ തെരുവുനായ്ക്കൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ പെരുകുന്നു. അരൂര്‍ മുക്കം മുതല്‍ ബൈപാസ് ജങ്ഷന്‍വരെയുള്ള റോഡരികിലാണ് നായ്ക്കൂട്ടമുള്ളത്. സന്ധ്യ മയങ്ങുന്നതോടെ ഇവ പ്രധാന റോഡ് കൈയടക്കും.

പകല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും മറ്റുമാണ് ചുറ്റിക്കറങ്ങുന്നത്. റോഡരികിലെ മാലിന്യനിക്ഷേപമാണ് നായ്ക്കള്‍ എത്താനുള്ള കാരണം. ഭക്ഷണം ലഭിക്കാതാകുന്നതോടെയാണ് അക്രമാസക്തമാകുന്നത്. ഈ റോഡില്‍ നിത്യവും ഒരു ഇരുചക്രവാഹന യാത്രികനെങ്കിലും അപകടത്തില്‍പെടുന്നുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വീണ് പരിക്കേറ്റു. ഭരണസമിതി മാലിന്യനീക്കം വേഗത്തിലാക്കി സുരക്ഷാ മാര്‍ഗങ്ങള്‍ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags:    
News Summary - Group of dogs poses threat to two-wheeler riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.