ആലപ്പുഴ: ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെയും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം, അക്കാദമി നിലവാരം ഉയര്‍ത്തല്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ വിദ്യാഭ്യാസ പദ്ധതികളുടെ രൂപവത്കരണം എന്നിവ ചര്‍ച്ചചെയ്തു. ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാന്‍ പൊലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ ഏകീകരണത്തിലൂടെയുള്ള ബൃഹദ് പദ്ധതി തയാറാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമാ ജോജോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി എ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി. മാത്യു പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.