മുഹമ്മ: നാടിന് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ മുഹമ്മ ഗവ. എല്‍.പി സ്കൂള്‍ ശതാബ്ദിയുടെ നിറവില്‍. 1917 ജൂലൈ 14നാണ് സ്കൂള്‍ ആരംഭിച്ചത്. വിവര സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനമായ ഇന്‍ഫോസിസിന്‍െറ സ്ഥാപകരില്‍ ഒരാളായ എസ്.ഡി. ഷിബുലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തില്‍നിന്നാണ് അക്ഷരജ്ഞാനം നേടിയത്. സ്കൂളിന്‍െറ 100ാം വാര്‍ഷികം 25ന് വൈകുന്നേരം മൂന്നിന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മ പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ജയലാല്‍ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സ്മാര്‍ട്ട് സ്കൂള്‍ ആരംഭിക്കുന്നതിന്‍െറ ഭാഗമായി ക്ളാസ്മുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ഉപകരണങ്ങള്‍ എസ്.ഡി ഫൗണ്ടേഷന്‍ നല്‍കും. ഇതിന്‍െറ ഉദ്ഘാടനം പ്രഫ. എസ്. രാമാനന്ദ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രധാനാധ്യാപിക എസ്. ശ്രീലത, എസ്.എം.സി ചെയര്‍മാന്‍ കെ.എസ്. സുധീഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ഡി. തോമസ്, ജെ. ജയലാല്‍, കൊച്ചുത്രേസ്യ ജയിംസ്, സിന്ധുരാജീവ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.