ആലപ്പുഴ: മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ നാശനഷ്ടതോത് ഉയരുന്നു. ഇതുവരെ കെ.എസ്.ഇ.ബിയുടെ നഷ്ടം 32,55,389 രൂപയാണ്. മരം വീണ് 2.74 കിലോമീറ്റര്‍ നീളമുള്ള കണ്ടക്ടര്‍ ലെങ്ത് ലൈന്‍ പൂര്‍ണമായും നശിച്ചു. കൂടാതെ 16 പോസ്റ്റുകളും കെ.എസ്.ഇ.ബിക്ക് നഷ്ടമായി. വീടുകള്‍ക്കും വന്‍ നാശം സംഭവിച്ചിട്ടുണ്ട്. കുട്ടനാടില്‍ മൂന്നും അമ്പലപ്പുഴയില്‍ 14ഉം കാര്‍ത്തികപ്പള്ളിയില്‍ നാലും ചെങ്ങന്നൂരില്‍ ഓരോ വീടും ശനിയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നു. കൂടാതെ മാവേലിക്കരയില്‍ ഒരുവീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയില്‍ 1,19,800, അമ്പലപ്പുഴയില്‍ 27,92,725, കുട്ടനാട് 6,50,450, കാര്‍ത്തികപ്പള്ളി- 4,43,500, ചെങ്ങന്നൂര്‍ -2,87,800, മാവേലിക്കര -12 ലക്ഷം എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ ലഭിച്ച നാശനഷ്ടങ്ങളുടെ കണക്ക്. കനത്ത മഴയത്തെുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് മൂലവും മരം വീണും വീടുകള്‍ നശിച്ചവര്‍ക്കായി ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അമ്പലപ്പുഴയില്‍ ആറ് ക്യാമ്പില്‍ 183 കുടുംബങ്ങളും ചേര്‍ത്തലയില്‍ നാല് ക്യാമ്പില്‍ 338 കുടുംബങ്ങളും കുട്ടനാട്ടില്‍ ആറ് ക്യാമ്പുകളില്‍ 280 കുടുംബങ്ങളുമാണ് കഴിയുന്നത്. ജില്ലയില്‍ ആകെ 16 ക്യാമ്പുകളാണ് ഉള്ളത്. മഴവെള്ളക്കെടുതി ശക്തമായതോടെ ഇഴജന്തുക്കളും വീടുകളില്‍ കയറിത്തുടങ്ങി. പാണ്ടങ്കരി പുതുവല്‍ വീട്ടില്‍ അച്ചന്‍കുഞ്ഞിന്‍െറ വീട്ടില്‍ ശനിയാഴ്ച പെരുമ്പാമ്പ് കയറി. ഇവിടെ വളര്‍ത്തിയിരുന്ന അഞ്ച് കോഴികളില്‍ മൂന്നെണ്ണത്തെ പാമ്പ് ഭക്ഷിച്ചു. സംഭവമറിഞ്ഞ് റാന്നിയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരത്തെി പാമ്പിനെ പിടികൂടി കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.