നടപ്പാലം നിര്‍മിച്ച് പാതയൊരുക്കി പ്രതിഷേധം

അരൂര്‍: വഴികള്‍ വെള്ളത്തിലായപ്പോള്‍ അതിന് മുകളില്‍ പാലം നിര്‍മിച്ച് പാതയൊരുക്കി നാട്ടുകാരുടെ കൂട്ടായ്മ പ്രതിഷേധിച്ചു. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കണ്ണേഴത്ത്, പൊന്നാങ്ങാട്ട് പ്രദേശങ്ങളിലെ ജനങ്ങളാണ് ഒരുദിവസമെടുത്ത് അടക്കാമരപ്പാലം നിര്‍മിച്ചത്. മൂന്നുദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ പ്രദേശത്തെ 60ഓളം വീടുകളും വെള്ളത്തിലായി. പറമ്പും തോടുകളും വെള്ളത്തിലായതോടെ യാത്ര ദുഷ്കരവുമായി. ഞായറാഴ്ച പരിസരവാസികളായ 20ഓളം പേര്‍ ചേര്‍ന്ന് അടക്കാമരം വെട്ടിക്കൊണ്ടുവന്ന് പാലം നിര്‍മിക്കുകയായിരുന്നു. 50 മീറ്ററോളം നീളത്തില്‍ വെള്ളക്കെട്ടിന് മുകളിലൂടെയാണ് പാലം നിര്‍മിച്ചത്. ദേശീയപാതയില്‍ എളുപ്പമത്തൊന്‍ കായലരികിലുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന വഴിയാണിത്. സ്ഥിരം വെള്ളക്കെട്ട് തുടരുന്ന പ്രദേശത്ത് പാലം നിര്‍മിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കാനും കൂടിയാണ് പാലം നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.