വടുതല: പെരുമ്പളം ദ്വീപിലേക്ക് പാലം വേണമെന്ന ആവശ്യവുമായി ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി അര്‍ജുന്‍ സന്തോഷ് നടത്തുന്ന നീന്തല്‍ സമരം തിങ്കളാഴ്ചയും തുടരുമെന്ന് സമരസമിതി അറിയിച്ചു. പാലം നിര്‍മാണ നടപടികള്‍ സംബന്ധിച്ച് ഒൗദ്യോഗികമായി അറിയിപ്പും ഉറപ്പും ലഭിക്കാത്തതിനാലാണ് സമരം തുടരുന്നത്. അതേസമയം സമരം തുടര്‍ന്നാല്‍ അര്‍ജുന്‍െറ പിതാവ് പി.ജി. സന്തോഷിനെതിരെയും ജുവനൈല്‍ നിയമപ്രകാരം അര്‍ജുനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പൂച്ചാക്കല്‍ പൊലീസ് സന്തോഷിന് കത്ത് നല്‍കി. അങ്ങനെയെങ്കില്‍ അര്‍ജുനൊപ്പം കൂടുതല്‍ പേര്‍ നീന്തല്‍ സമരത്തിനും മറ്റുള്ളവര്‍ ഒരേസമയം വെള്ളത്തില്‍ ഇറങ്ങി നിന്നുള്ള സമരവും നടത്താന്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന സമരസമിതി യോഗം തീരുമാനിച്ചതായി വൈസ് ചെയര്‍മാന്‍ പ്രസന്നകുമാര്‍ അറിയിച്ചു. പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച് പാലം പണിയണമെന്ന ദ്വീപ് നിവാസികളുടെ ചിരകാലാഭിലാഷം നേടിയെടുക്കുന്നതിനായാണ് അര്‍ജുന്‍ ജൂണ്‍ ഒന്ന് മുതല്‍ സാഹസിക സമരം നടത്തിവരുന്നത്. പാലം നിര്‍മിക്കുന്നതിന് പ്രൊപ്പോസല്‍ തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ കഴിഞ്ഞദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. അഡ്വ. എ.എം. ആരിഫ് എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ അര്‍ജുന്‍െറ സമരം അവസാനിപ്പിക്കുന്നതിന് വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.