ചേര്‍ത്തല: ആഫ്രിക്കന്‍ ഒച്ചും കക്കൂസ് മാലിന്യവും മായിത്തറ പ്രദേശത്ത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ആഫ്രിക്കന്‍ ഒച്ചിന്‍െറ ശല്യവും രാത്രിയുടെ മറവില്‍ തള്ളുന്ന കക്കൂസ് മാലിന്യവും ജനങ്ങള്‍ക്ക് ഒട്ടേറെ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മായിത്തറ ചിറക്കല്‍-ചിറപ്പുറം റോഡിന് വടക്കുഭാഗത്താണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം അധികമായിട്ടുള്ളത്. പ്രദേശത്തെ വീട്ടുമുറ്റത്തെ പച്ചക്കറികളുടെയും ചെടികളുടെയും ഇലകള്‍ നശിപ്പിച്ചു. വാഴകളും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഷൈനി തിയറ്റര്‍-പോളക്കാടന്‍ റോഡിന്‍െറ ഇരുവശങ്ങളിലും തോട്ടിലുമാണ് കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. രാത്രിയുടെ മറവില്‍ വെളിച്ചക്കുറവുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് കക്കൂസ് മാലിന്യം തള്ളുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഇവ ഒലിച്ച് സമീപത്തെ വീടുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കിയിട്ടുണ്ട്. പ്രദേശത്തെ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ആഫ്രിക്കന്‍ ഒച്ചിന്‍െറ ശല്യം ഇല്ലാതാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും മായിത്തറ ഗ്രാമദീപം റെസിഡന്‍റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.