അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

ആലപ്പുഴ: യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്‍െറ (യു.എഫ്.ബി.യു) ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി ബാങ്ക് ഓഫിസര്‍മാരും ജീവനക്കാരും നടത്തിയ പണിമുടക്കില്‍ ജില്ലയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങള്‍ പിന്‍വലിക്കുക, ബാങ്ക് ലയന നീക്കം ഉപേക്ഷിക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിയെടുക്കുക, തൊഴില്‍ നിയമഭേദഗതി ഉപേക്ഷിക്കുക, പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി. ആലപ്പുഴയില്‍ നടത്തിയ ധര്‍ണ യു.എഫ്.ബി.യു ജില്ലാ കണ്‍വീനര്‍ വി.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഡി.സി ജില്ലാ സെക്രട്ടറി ജോസഫ് ജയിംസ്, എ.ഐ.ബി.ഇ.എ ജില്ലാ ചെയര്‍മാന്‍ സി. അനന്തകൃഷ്ണന്‍, എ.ഐ.ബി.ആര്‍.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി. മണിക്കുട്ടന്‍ നായര്‍, എന്‍.സി.ബി.ഇ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി രാമചന്ദ്ര വാര്യര്‍ എന്നിവര്‍ സംസാരിച്ചു. സമരപരിപാടികള്‍ക്ക് കെ.യു. നിസാര്‍ അഹമ്മദ്, ടി. രഘുവരന്‍, എസ്. സുരേഷ്, ഇ.വി. പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കനറാ ബാങ്ക് ആലപ്പുഴ ബോട്ട്ജെട്ടി ശാഖക്ക് മുന്നില്‍ നടന്ന കൂട്ട ഉപവാസം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ലയനം മൂലധന ശക്തികളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ സഹകരണബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍െറ ആഭിമുഖ്യത്തിലായിരുന്നു സമരം. ബെഫി സംസ്ഥാന സെക്രട്ടറി എസ്.എസ്. അനില്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ബി.ഒ.സി ജില്ലാ പ്രസിഡന്‍റ് ജോസഫ് ജയിംസ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ഡി. സുധീഷ്, പി.എസ്.സി എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. രാജു, കെ.എം.എസ്.ആര്‍.എ ജില്ലാ സെക്രട്ടറി സിജു പി. ചാക്കോ, ബാങ്ക് റിട്ടയറീസ് ഫോറം സെക്രട്ടറി വി. ചന്ദ്രന്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് രാജേഷ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ളോയീസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ശിവപ്രസാദ്, ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സി. ജയരാജ്, കെ.ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ബെഫി ജില്ലാ പ്രസിഡന്‍റ് കെ.എന്‍. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. മാവേലിക്കര എസ്.ബി.ടി മെയിന്‍ ശാഖക്ക് മുന്നില്‍ നടന്ന പ്രതിഷേധയോഗം അഖിലേന്ത്യ ബാങ്ക് എംപ്ളോയീസ് യൂനിയന്‍ മേഖല സെക്രട്ടറി അരുണ്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ബിജോ ഫിലിപ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.