ചെങ്ങന്നൂര്‍ നഗരസഭയില്‍ പൊതുശ്മശാനമില്ല ശവമടക്കിനും ഗതിയില്ലാതെ ഇനി എത്രനാള്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശത്ത് മൃതദേഹം മറവുചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ വീടും മറ്റും പൊളിച്ച് സംസ്കാരം നടത്തേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ഈ ദുരവസ്ഥയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ നഗരസഭാ പരിധിയില്‍ പൊതുശ്മശാനം അത്യാവശ്യമാണ്. നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ മരിച്ചാല്‍ മൃതദേഹങ്ങള്‍ക്കുപോലും ഗതി ലഭിക്കില്ളെന്ന അവസ്ഥ പരിഹരിക്കാന്‍ എന്തിനും ഏതിനും പ്രക്ഷോഭം നടത്തുന്ന ഭരണ-പ്രതിപക്ഷ കക്ഷികള്‍ താല്‍പര്യമെടുക്കാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സാധാരണക്കാരന്‍െറ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊതെ മുഖംതിരിച്ചുനില്‍ക്കുന്ന രാഷ്ട്രീയനേതൃത്വത്തിനെതിരെ ജനം പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം മരണപ്പെട്ട പൊന്നമ്മാളിന്‍െറ വീട്ടുകാര്‍ക്ക് ഉണ്ടായ അനുഭവം ഇതിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. എട്ടുസെന്‍റ് സ്ഥലത്തില്‍ നെടുംപുറത്ത് പരേതനായ ശിവനാചാരിയുടെ ഭാര്യ പൊന്നമ്മാളിന്‍േറത് ഉള്‍പ്പെടെ നാല് വീടുകളാണ് ഉള്ളത്. ഇവിടെ ആരെങ്കിലും മരിച്ചാല്‍ അടുക്കള പൊളിച്ചുമാറ്റിയോ സിറ്റൗട്ടിലോ തൊഴുത്തിലോ വേണം സംസ്കരിക്കാന്‍. പൊന്നമ്മാളിനെ സംസ്കരിച്ചത് തൊഴുത്തിലാണ്.നഗരസഭയില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1978ല്‍ നഗരസഭാ രൂപവത്കരണത്തിന് മുമ്പുമുതല്‍ ഈ ആവശ്യം ശക്തമായിരുന്നു. ഇതിന് ഒട്ടനവധി പ്രക്ഷോഭങ്ങള്‍ ഇതിനകം നടന്നു. 20 വര്‍ഷമായി തെരഞ്ഞെടുപ്പുസമയത്തും തുടര്‍ന്ന് നഗരസഭാ ബജറ്റിലും പൊതുശ്മശാനം എന്നത് സ്ഥിരമായി സ്ഥാനംപിടിക്കുന്ന ഒരുഅജണ്ട മാത്രമാണ്. വേണ്ടത്ര സ്ഥലം കണ്ടത്തൊന്‍ മാറിമാറിവരുന്ന ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പെരുവഴിയില്‍ സംസ്കാരം നടത്തുകയും മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഏതാനും വര്‍ഷംമുമ്പ് മരണപ്പെട്ട കുറവന്‍പറമ്പില്‍ ശശിയുടെ മൃതദേഹം മുനിസിപ്പല്‍ റോഡിലാണ് സംസ്കരിച്ചത്. കീഴ്ച്ചേരിമേല്‍ മോഹനന്‍െറയും മൂലപ്പടവില്‍ മരിച്ച യുവാവിന്‍െറയും മൃതദേഹം സ്ഥലമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്തു. തൊഴുത്ത് പൊളിച്ച് അടക്കിയ പൊന്നമ്മാളിന്‍െറ സംസ്കാരമാണ് ഏറ്റവും ഒടുവിലത്തേത്. ചെങ്ങന്നൂരില്‍ ശ്മശാനത്തിന് സ്ഥലമില്ളെന്നാണ് അധികൃതരുടെ പക്ഷം. നഗരസഭയില്‍നിന്ന് ഏഴ് കി.മീ. മാത്രം അകലെ ചെറിയനാട് പഞ്ചായത്തില്‍ കടയിക്കാട് 12ാം വാര്‍ഡില്‍ 2005ല്‍ പൂര്‍ത്തിയായ ഗ്യാസ് ശ്മശാനം ഉണ്ട്. പണി പൂര്‍ത്തിയായെങ്കിലും ഇവിടെ മൃതദേഹം സംസ്കരിച്ചുതുടങ്ങിയില്ല. നഗരസഭക്കുള്ളില്‍ ശ്മശാനത്തിന് സ്ഥലം കണ്ടത്തൊന്‍ കഴിഞ്ഞില്ളെങ്കില്‍ ഈ ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിന് പദ്ധതി തയാറാക്കാം. എന്നാല്‍, ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്തുമായി ചര്‍ച്ച നടത്താനോ പദ്ധതി തയാറാക്കാനോ ബന്ധപ്പെട്ട ഭരണകര്‍ത്താക്കള്‍ വിമുഖത കാട്ടുന്നത് ആശ്ചര്യജനകമാണ്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ നഗരസഭയിലെ ഭൂമിയില്ലാത്ത നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസമാകുന്നത്. അടിയന്തരപ്രാധാന്യത്തോടെ പൊതുശ്മശാനം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രി, കലക്ടര്‍, നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ക്ക് എന്‍.എഫ്.പി.ആര്‍ ജില്ലാ പ്രസിഡന്‍റ് ബി. കൃഷ്ണകുമാര്‍ നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.