അരൂര്‍: നിരവധി ക്രിമിനല്‍ കേസിലെ പ്രതികളായ രണ്ടുപേര്‍ ഉള്‍പ്പെടെ നാലംഗ സംഘം കഞ്ചാവ്, ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി. അരൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൊച്ചി പള്ളുരുത്തി സ്വദേശികളായ അജ്മല്‍(22), ബിനു ആന്‍റണി(29), അരൂര്‍ തറയില്‍ കളത്തില്‍ രഞ്ജിത്ത്(32), ഓട്ടോ ഡ്രൈവര്‍ പാണാവള്ളി അടിച്ചുനികര്‍ത്തില്‍ സജി(40) എന്നിവരെയാണ് അരൂര്‍ എസ്.ഐ കെ.ജി. പ്രതാപ്ചന്ദ്രനും സംഘവും ചേര്‍ന്ന് പിടികൂടിയത്. 144 ലഹരി ഗുളികകള്‍, 100 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ഒരു ലഹരി ഗുളികക്ക് 500 മുതല്‍ 5000 രൂപ വരെ ഇവര്‍ ഈടാക്കുന്നു. പൊലീസ് വലയത്തില്‍നിന്ന് അജ്മല്‍ കുതറി ഓടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നാലുപേരും ലഹരി മരുന്നിന് അടിമകളാണ്. അജ്മലും ബിനു ആന്‍റണിയും മട്ടാഞ്ചേരി, തോപ്പുംപടി, ഹാര്‍ബര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ 22 കേസുകളിലെ പ്രതികളാണ്. അരൂര്‍ സ്വദേശി രഞ്ജിത്ത് സാമൂഹികപ്രവര്‍ത്തനങ്ങള്‍ മറയാക്കിയാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഓട്ടോ ഡ്രൈവര്‍ സജി എറണാകുളത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ലഹരിഗുളികയും കഞ്ചാവും വില്‍പന നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.