ഭിന്നശേഷിക്കാരനും പിതാവിനും നേരെ ചാരായ സംഘത്തിന്‍െറ ആക്രമണം

വടുതല: വികലാംഗനും പിതാവിനും നേരെ ചാരായ സംഘത്തിന്‍െറ ആക്രമണം. പാണാവള്ളി പഞ്ചായത്ത് കളപ്പുരക്കള്‍ അബ്ദുല്‍ ഖാദര്‍ (65), മകനും ഭിന്നശേഷിക്കാരനുമായ ഷമീര്‍ (25)എന്നിവരെയാണ് കഴിഞ്ഞദിവസം രാവിലെ വീട്ടില്‍വെച്ച് ആക്രമിച്ചത്. ഇതിനുപിന്നില്‍ ചാരായ സംഘമാണെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. അബ്ദുല്‍ ഖാദറിനെയും കുടുംബത്തെയും മുമ്പ് പ്രദേശത്തെ ചാരായ വാറ്റുകാര്‍ നിരന്തരം ശല്യംചെയ്യുകയും അസഭ്യംപറയുകയും ചെയ്തിരുന്നു. ഇതിനെതിരെ അബ്ദുല്‍ ഖാദര്‍ പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്‍െറ പ്രതികാരമാണ് ആക്രമണത്തിന് പിന്നില്‍. വീട്ടിലത്തെിയ പ്രദേശവാസിയായ ചാരായ വാറ്റുകാരന്‍ ഇരുമ്പ് പാരകൊണ്ടും മറ്റും തങ്ങളെ ആക്രമിച്ചതായി ഇരുവരും പൊലീസിന് മൊഴി നല്‍കി. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അബ്ദുല്‍ ഖാദറിന്‍െറ നെഞ്ചിനും കാലിനും ഗുരുതര പരിക്കേറ്റു. ഷമീറിനെയും ആക്രമിച്ചു. ഇരുവരും അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. പൂച്ചാക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.