കാരാച്ചിറ-നാലുകുളങ്ങര റോഡ് സഞ്ചാരയോഗ്യമാക്കണം

തുറവൂര്‍: കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തുറവൂര്‍-പള്ളിത്തോട് റോഡില്‍ കാരാച്ചിറയില്‍നിന്ന് കൂപ്ളിത്തറ വഴി നാലുകുളങ്ങരയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. നിത്യേന നൂറുകണക്കിനാളുകള്‍ യാത്രചെയ്യുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് പൂഴി കുഴമ്പ് രൂപത്തിലാണ്. തകര്‍ന്ന റോഡിലൂടെ കാല്‍നട പോലും ബുദ്ധിമുട്ട് നിറഞ്ഞതാണ്. വാര്‍ഡ് നിവാസികള്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. റോഡിലൂടെ സഞ്ചരിക്കുന്നതിന് പ്രത്യേക പരിശീലനം തന്നെ ആവശ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ തെന്നിമറിയുന്നത് നിത്യസംഭവമാണ്. റോഡ് കുഴമ്പ് രൂപത്തില്‍ കിടക്കുന്നതുമൂലം ഓട്ടോപോലും വരുവാന്‍ മടിക്കുകയാണ്. റോഡിലൂടെയുള്ള യാത്ര കഴിഞ്ഞാല്‍ വാഹനം കഴുകിയാലേ അടുത്ത യാത്രക്ക് പോകാന്‍ കഴിയുകയുള്ളൂ എന്നാണ് ഓട്ടോക്കാര്‍ പറയുന്നത്. പ്രശ്ന പരിഹാരത്തിനായി റോഡ് മെറ്റല്‍ വിരിച്ച് ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.