ആലപ്പുഴ: മരം വീണ് സ്കൂള്‍ കെട്ടിടത്തിന്‍െറ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. തലവടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് മരം കടപുഴകിയത്. അധ്യയനദിനം അല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. പ്ളസ് ടു കെട്ടിടത്തിന് സമീപത്തെ പഞ്ഞിമരമാണ് ഓടുമേഞ്ഞ കെട്ടിടത്തില്‍ രണ്ടാം ക്ളാസ് പ്രവര്‍ത്തിക്കുന്ന ഭാഗത്ത് മുകളിലേക്ക് വീണത്. ജില്ലാ പഞ്ചായത്തിന്‍െറ നിയന്ത്രണത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനം. കെട്ടിടം തകര്‍ന്നതോടെ മറ്റൊരു ക്ളാസ് മുറിയിലേക്ക് മാറ്റാന്‍പോലും സ്ഥലമില്ലാതെ 200ഓളം വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങുന്ന അവസ്ഥയാണ്. അവസാന ടേം പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികളുടെ പഠിത്തം മുടങ്ങുമെന്ന അങ്കലാപ്പിലാണ് രക്ഷിതാക്കളും അധികൃതരും. പ്രധാനാധ്യാപിക സുഭദ്രാദേവി, വാര്‍ഡ് മെംബര്‍ അജിത് കുമാര്‍ പിഷാരത്ത് എന്നിവര്‍ സ്ഥലത്തത്തെി. ജില്ലാ പഞ്ചായത്തിന്‍െറ നിര്‍ദേശപ്രകാരം സ്കൂളില്‍ എന്‍ജിനീയര്‍മാരത്തെി എസ്റ്റിമേറ്റ് തയാറാക്കി. തകര്‍ന്ന കെട്ടിടത്തിന്‍െറ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രഥമിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.