ഒമാനില്‍ തടവില്‍ കഴിയുന്ന യുവാവിന്‍െറ മോചനത്തിന് ശ്രമം തുടങ്ങി

വണ്ടാനം: 20 വര്‍ഷമായി ഒമാനില്‍ തടവില്‍ കഴിയുന്ന മലയാളി യുവാവിന്‍െറ മോചനത്തിന് ശ്രമം തുടങ്ങി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വടക്കേ വെള്ളുപ്പറമ്പ് വീട്ടില്‍ പരേതരായ തങ്കപ്പന്‍-ഭാരതിയമ്മ ദമ്പതികളുടെ മകന്‍ സന്തോഷാണ് (41) ഒമാനിലെ ജയിലില്‍ കഴിയുന്നത്. അവിടെ ഒരു കടയില്‍ ജോലിചെയ്തിരുന്ന സമയത്ത് ഉണ്ടായ സംഭവമാണ് സന്തോഷിനെ കേസില്‍പെടുത്തിയത്. സന്തോഷ് ജോലിചെയ്തിരുന്ന കടയില്‍നിന്ന് പാകിസ്താന്‍ സ്വദേശികളായ യുവാക്കള്‍ കട്ടര്‍ വാങ്ങുകയും അത് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കുകയും ചെയ്തെന്നാണ് കേസ്. ബാങ്ക് ജീവനക്കാരെ വധിക്കുകയും ചെയ്തിരുന്നു. കട്ടര്‍ കൊടുത്തത് സന്തോഷാണെന്ന പ്രതികളുടെ മൊഴിയാണ് പ്രശ്നമായത്. ഇതോടൊപ്പം തിരുവനന്തപുരം സ്വദേശിയായ ഷാജഹാനും ജയിലിലായി. ഷാജഹാന്‍ മോചിതനായെങ്കിലും സന്തോഷിന്‍െറ മോചനം അകലെയായി. മകന്‍െറ ദുരവസ്ഥക്കിടെ മാതാവ് മരിച്ചു. നേരത്തേ പിതാവും മരിച്ചിരുന്നു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിയും പുന്നപ്ര തയ്യില്‍ ഹബീബ് റഹ്മാനുമാണ് സന്തോഷിന്‍െറ മോചനത്തിന് ശ്രമം നടത്തിവരുന്നത്. കേന്ദ്രമന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് ജ്ഞാനതപസ്വി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.