ആര്‍.എസ്.എസ് ആക്രമണത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്നാര്‍: ക്ഷേത്രത്തില്‍ ഭജന കേള്‍ക്കാന്‍ എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദലിത് യുവാക്കള്‍ക്കുനേരെ ആര്‍.എസ്.എസ് സംഘത്തിന്‍െറ മര്‍ദനം. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ബുധനൂര്‍ പെരിങ്ങിലിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തില്‍ സപ്താഹത്തോടനുബന്ധിച്ച് എത്തിയ യുവാക്കള്‍ക്കാണ് ക്ഷേത്രവളപ്പില്‍ മര്‍ദനമേറ്റത്. ഇരുപത്തിയഞ്ചോളം വരുന്ന ആര്‍.എസ്.എസ് സംഘമാണ് വളഞ്ഞിട്ട് ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് വൈശാഖം വീട്ടില്‍ മിഥുന്‍ (20), സെക്രട്ടറി പള്ളിപറമ്പില്‍ ജോജോ (25), ജോയന്‍റ് സെക്രട്ടറി പൂവന്‍തറയില്‍ ജയേഷ് (19), കണത്തില്‍ തെക്കേതില്‍ പ്രശാന്ത് (19) എന്നിവരാണ് മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു. ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്‍െറ ശാഖ നടത്തുന്നതിനെതിരെ നാട്ടുകാരും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നിരുന്നു. പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. സതീശന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.