ആലപ്പുഴ: ചിത്തിര കായല്‍ പാടശേഖരത്തിലെ 479 ഏക്കറില്‍ നടത്തിയ കൃഷിയുടെ ലാഭവിഹിതം ഭൂവുടമകള്‍ക്ക് കൈമാറുന്നതിന്‍െറയും സര്‍ക്കാറിനുള്ള ലാഭവിഹിതത്തിന്‍െറ കൈമാറ്റവും വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആലപ്പുഴ എസ്.ഡി.വി സെന്‍റിനറി ഹാളില്‍ നടക്കും. ചിത്തിര പാടശേഖര നെല്ലുല്‍പാദക സമിതി നല്‍കുന്ന സര്‍ക്കാറിനുള്ള ലാഭവിഹിതമായ 11.07 ലക്ഷം രൂപ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഏറ്റുവാങ്ങും. ഭൂവുടമകള്‍ക്കുള്ള ലാഭവിഹിതമായ 31.01 ലക്ഷം രൂപ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വിതരണം ചെയ്യും. തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷ്യത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.