പ്രധാന പ്രചാരണമായി മതില്‍ എഴുത്ത് ഇന്നും

കായംകുളം: കാലഘട്ടം മാറിയിട്ടും ‘മതിലെഴുത്ത്’ തന്നെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ മാധ്യമമായി ഇന്നും നിറയുന്നത്. മണ്ഡലത്തിന്‍െറ മുക്കുമൂലകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമായി മതിലുകള്‍ വര്‍ണാഭമായി മാറിയിട്ടുണ്ട്. ഇത്തവണ സ്ഥാനാര്‍ഥികളുടെ ചിത്രം വരച്ചുള്ള ചുമര്‍ പ്രചാരണമാണ് പ്രധാന ആകര്‍ഷണീയത രീതിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നു. ഇതിനാല്‍ പല ഭാഗങ്ങളിലും മത്സരിച്ചാണ് ചുമരുകള്‍ എഴുതുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പൂര്‍വ സ്ഥിതിയിലാക്കാമെന്ന കരാറിലാണ് ചുമരുകള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ മതിലില്‍ എഴുതാന്‍ അറിയുന്നവര്‍ കുറവായതാണ് പാര്‍ട്ടിക്കാരെ പ്രതിസന്ധിയിലാക്കുന്നത്. സ്ഥിരം പണിയില്ലാതായതോടെയാണ് പലരും മതില്‍ എഴുത്ത് ഉപേക്ഷിച്ച് മറ്റ് മേഖലകള്‍ തേടി പോയത്. ഇത്തരക്കാരെ തേടിനടന്ന് കണ്ടത്തെിയാണ് മതില്‍ എഴുത്തിന് കൊണ്ടുവരുന്നത്. ചിലയിടങ്ങളില്‍ പാര്‍ട്ടി അനുഭാവികളായവര്‍ താല്‍പര്യപൂര്‍വം രംഗത്തുവരുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.