സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടരുത് –മനുഷ്യാവകാശ കമീഷന്‍

ആലപ്പുഴ: സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍. വഴിത്തര്‍ക്കങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ളെന്നും ഉത്തരവില്‍ പറയുന്നു. വഴി അവകാശം നിഷേധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം പുന$സ്ഥാപിക്കണം. പൊലീസ് ഇക്കാര്യത്തില്‍ ആര്‍ക്കും ഒത്താശ ചെയ്തുകൊടുക്കരുത്. സിവില്‍ കേസുകളില്‍ പൊലീസ് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായാല്‍ അത് സേനക്കുതന്നെ അപമാനകരമാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ളെങ്കില്‍ സിവില്‍ തര്‍ക്കങ്ങളില്‍നിന്ന് പൊലീസ് മാറിനില്‍ക്കണം. സ്ത്രീകളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യരുത്. ചേര്‍ത്തല സി.എം.സി 34ല്‍ മൈഥിലി നല്‍കിയ പരാതിയിലാണ് നടപടി. തനിക്ക് 18 സെന്‍റ് സ്ഥലമുണ്ടെന്നും ഇതില്‍ ഒന്നര അടി വീതിയില്‍ വഴിക്ക് വിട്ടുകൊടുത്തെന്നും എന്നാല്‍, അയല്‍ക്കാര്‍ പൊലീസുകാരുടെ സഹായത്തോടെ തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തതായും പരാതിയില്‍ പറയുന്നു. ചേര്‍ത്തല എസ്.ഐ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകാതെ പ്രവര്‍ത്തിക്കണമെന്ന് ആര്‍. നടരാജന്‍ പറഞ്ഞു. സ്ത്രീകളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യരുതെന്ന് ചേര്‍ത്തല എസ്.ഐക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.