ചേര്‍ത്തല: വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുവര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വയലാര്‍ മുക്കണ്ണന്‍ കവലയില്‍നിന്ന് ആരംഭിച്ച വിളംബരജാഥ സ്കൂള്‍ അങ്കണത്തില്‍ എത്തിയശേഷം ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. പൂര്‍വവിദ്യാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി എം.പി ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. വയലാര്‍ കൃതികളെ ആസ്പദമാക്കി വിദ്യാലയ ചുവരില്‍ വരച്ച ചിത്രങ്ങളുടെ അനാച്ഛാദനം വയലാര്‍ രാമവര്‍മയുടെ പത്നി ഭാരതി തമ്പുരാട്ടിയും മകനും കവിയുമായ വയലാര്‍ ശരത്ചന്ദ്രവര്‍മയും ചേര്‍ന്ന് നിര്‍വഹിച്ചു. പി. തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എല്‍.എ ചടങ്ങുകള്‍ക്കുള്ള ധനസമാഹരണം ഉദ്ഘാടനം ചെയ്തു. വിദ്യാലയ നിര്‍മാണത്തിന് ഭൂമി ആദ്യമായി സംഭാവന നല്‍കിയ വയലാര്‍ കാലാലില്‍ കുടുംബത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാഹരി ആദരിച്ചു. ചിത്രരചന നിര്‍വഹിച്ച ആര്‍ട്ടിസ്റ്റ് പി.ജി. ഗോപകുമാറിനെ ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍. രാജേന്ദ്രപ്രസാദും ലോഗോ തയാറാക്കിയ ടി. അച്യുതനെ പട്ടണക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കണ്ണാടനും ആദരിച്ചു. ശതാബ്ദി സ്മാരക ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്തംഗം അഡ്വ. മനു സി. പുളിക്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയിംസ് എബ്രഹാം പുളിക്കല്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ എ.കെ. മുസ്തഫ, ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.എച്ച്. സലാം, ടി.ജി. വേണുഗോപന്‍ പിള്ള, ഗീത വിശ്വംഭരന്‍, സീരിയല്‍ ആര്‍ട്ടിസ്റ്റ് ഗായത്രി അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനറും പ്രിന്‍സിപ്പിലുമായ ജി. മധുമോഹന്‍ സ്വാഗതവും എസ്.എംസി ചെയര്‍മാന്‍ ടി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.പൂര്‍വവിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, വയലാര്‍ പഞ്ചായത്ത്, രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.