മാവേലിക്കര: പ്രായിക്കര അച്ചന്‍കോവിലാറ്റില്‍ നടന്ന 13ാമത് മദര്‍ തെരേസ ട്രോഫി ജലോത്സവത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ജവഹര്‍ തായങ്കരി വിജയിച്ചു. ആനാരി, പുളിങ്കുന്ന് ചുണ്ടന്‍ വള്ളങ്ങളെ പിന്നിലാക്കിയാണ് ജവഹര്‍ തായങ്കരിയുടെ വിജയം. ലൂസേഴ്സ് ഫൈനലില്‍ വെള്ളംകുളങ്ങരയും വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ മണലി എന്നിവരും വിജയികളായി. ജലോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം. ശെല്‍വരാജപിള്ള പതാക ഉയര്‍ത്തി. മാവേലിക്കര നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍ ജലഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്തു. ജോണ്‍ തോമസ്, രാധേഷ് കണ്ണന്നൂര്‍, കെ. വേണുഗോപാല്‍, തമ്പി കൗണടിയില്‍, നൈനാന്‍ സി. കുറ്റിശേരില്‍, ബിജു ടി. ചെറുകോല്‍, ഷിബു കളിമണ്‍തറയില്‍, അലക്സ് കളീക്കല്‍, ജോസ്കുട്ടി കടവില്‍, ആര്‍.കെ. കുറുപ്പ്, അഡ്വ. പി.ആര്‍. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.