അമ്പലപ്പുഴ: വാഹനങ്ങളുടെ ബാറ്ററികളും കേബ്ള്‍ വിഷന്‍െറ ആംപ്ളിഫയറുകളും കവര്‍ന്ന നാലംഗസംഘം പിടിയില്‍. ആലപ്പുഴ വട്ടയാല്‍ വാര്‍ഡ് അരയന്‍പറമ്പ് ഷിജാസ് (26), ആലപ്പുഴ റെയില്‍വേ ക്വാര്‍ട്ടേഴ്സിന് സമീപം ഗംഗാ റസ്റ്റ്ഹൗസില്‍ ഹബീഷ് (25), ആലപ്പുഴ ഇ.എസ്.ഐ സൗത് സുനാമിപുരയിടം നാഷിം (22), വട്ടയാല്‍ വാര്‍ഡ് അരയന്‍പറമ്പ് നിയാസ് (24) എന്നിവരെയാണ് പുന്നപ്ര എസ്.ഐ പ്രതാപ്ചന്ദ്രന്‍െറ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. രാത്രികാല പരിശോധനക്കിടെ ഞായറാഴ്ച പുലര്‍ച്ചെ 3.50ഓടെ പുന്നപ്ര കളത്തട്ട് ജങ്ഷന് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. സംശയാസ്പദമായി കാര്‍ കിടക്കുന്നതുകണ്ട് ഇതിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷിജാസിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കലക്ടറേറ്റിന് സമീപവും തിരുവമ്പാടി പടിഞ്ഞാറ് രാജപ്പന്‍മുക്കിന് സമീപവും പാര്‍ക്കുചെയ്തിരുന്ന ഓട്ടോറിക്ഷകളില്‍നിന്നും ബാറ്ററികളും ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുള്ള കട കുത്തിത്തുറന്ന് 30 ബോട്ടില്‍ വെള്ളവും വില്‍പനക്കായി സൂക്ഷിച്ച മറ്റ് സാധനങ്ങളും സ്റ്റാര്‍നെറ്റ് കേബ്ളിന്‍െറ രണ്ട് ആംപ്ളിഫയറുകളും ഇവര്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.