ചിറയില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കും –മന്ത്രി ചെന്നിത്തല

വള്ളികുന്നം: വള്ളികുന്നം ചിറയില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വള്ളികുന്നം പഞ്ചായത്തിലെ ശുദ്ധജലവിതരണ പദ്ധതിയുടെ നിര്‍മണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇലിപ്പക്കുളം കെ.കെ.എം.വി.എച്ച്.എസ്.എസില്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് പദ്ധതി അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ബി. രാജലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.പി. ശ്രീകുമാര്‍, എ.എം. ഹാഷിര്‍, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ ഡി. തമ്പാന്‍, പി. രാമചന്ദ്രന്‍ പിള്ള, എ. മുരളി, പഞ്ചായത്ത് അംഗങ്ങളായ ചൂനാട് വിജയന്‍ പിള്ള, കെ.എസ്. റഷീന, ബീന പ്രദീപന്‍, കെ. മണിയമ്മ, ജി. രാജീവ് കുമാര്‍, എല്‍. ഹൈമാവതി, ബി. ബാബു, ടി.ആര്‍. ശങ്കരന്‍കുട്ടിനായര്‍, ഡി. രോഹിണി, എന്‍. പത്മാധരന്‍, എ. പ്രഭാകരന്‍, എസ്.എസ്. അഭിലാഷ് കുമാര്‍, ഡി. താരാദേവി, അംബിക സുരേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.