ചങ്ങാട സര്‍വിസ് നിര്‍ത്തി; ദുരിതത്തിലായത് യാത്രക്കാര്‍

അരൂര്‍: അരൂര്‍-കുമ്പളങ്ങി ചങ്ങാട സര്‍വിസ് രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ത്തി. പകരം സംവിധാനം ഏര്‍പ്പെടുത്താതിരുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. ബോട്ടിന്‍െറ പ്രൊപ്പല്ലറിലെ തകരാര്‍ മാറ്റാനാണ് സര്‍വിസ് നിര്‍ത്തിയത്. എന്നാല്‍, മുന്നറിയിപ്പില്ലാതെയും കടത്തിറങ്ങാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതിരുന്നതുമാണ് യാത്രക്കാരെ കഷ്ടത്തിലാക്കിയത്. അരൂര്‍ കെല്‍ട്രോണ്‍-കുമ്പളങ്ങി ഫെറിയില്‍ ബോട്ട് കെട്ടിവലിക്കുന്ന ചങ്ങാടമാണ് സര്‍വിസ് നടത്തുന്നത്. ബോട്ട് കേടായാല്‍ സര്‍സിസ് നിര്‍ത്തിവെക്കുകയാണ് പതിവ്. ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. കുമ്പളങ്ങി പഞ്ചായത്തിനാണ് ഇത്തവണ ചങ്ങാട സര്‍വിസിന്‍െറ കരാര്‍ ചുമതല. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ വരെ സര്‍വിസ് ഉണ്ടാകില്ളെന്ന അറിയിപ്പ് കണ്ടപ്പോള്‍ യാത്രക്കാര്‍ അന്തംവിട്ടു. കടവിന് അടുത്ത് എത്തുമ്പോള്‍ അറിയിപ്പ് കാണുന്നതിനെക്കാള്‍ ഭേദം റോഡിന്‍െറ തുടക്കത്തിലായിരുന്നെങ്കില്‍ ആശ്വാസകരമായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. രാവിലെ ബോട്ടില്‍ സ്കൂളിലത്തെിയ കുട്ടികള്‍ വൈകുന്നേരം ചെറുവള്ളങ്ങളെ ആശ്രയിച്ചാണ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.