വടുതല: ജമാഅത്തെ ഇസ്ലാമി വടുതല യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ഈദ് സൗഹൃദ സംഗമം വടുതല ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ വി.എ. അബൂബക്കര്‍ ഈദ് സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ചേര്‍ത്തല ഏരിയ പ്രസിഡന്‍റ് കെ.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന്‍ ബിജു അരൂക്കുറ്റി, സി.പി.എം ചേര്‍ത്തല ഏരിയ സെക്രട്ടറികെ.ആര്‍. രാജപ്പന്‍ നായര്‍, സതിയപ്പന്‍, സജീഷ് അരൂക്കുറ്റി, പുരുഷന്‍ മുന്നൂര്‍പള്ളി, രാജേഷ് പനയന്തി തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ. ഹുസൈന്‍ സ്വാഗതവും ടി.എസ്. അന്‍വര്‍ നന്ദിയും പറഞ്ഞു. ‘നമുക്ക് സമരത്തിലും സൗഹൃദത്തിലും ഒരുമിച്ചിരിക്കാം’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി ചേര്‍ത്തല ഏരിയ കമ്മിറ്റി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. പാണാവള്ളി തേനംപുഴ പ്രദേശത്ത് നടന്ന സംഗമം ജില്ലാ പ്രസിഡന്‍റ് ടി.എ. ഫയാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് വി.എ. അമീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം ഹുസൈബ് വടുതല ഈദ് സന്ദേശം നല്‍കി. മൊയ്തു മാസ്റ്റര്‍, പി.എ. അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.