ആലപ്പുഴ: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ സാങ്കേതികവിദ്യയോടൊപ്പം ഇലക്ട്രോണിക്സ് പഠനത്തില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിന് ഐ.ടി അറ്റ് സ്കൂള്‍, ഐ.ടി വകുപ്പുമായി ചേര്‍ന്ന് ഇലക്ട്രോണിക്സ് അറ്റ് സ്കൂള്‍ പദ്ധതി നടപ്പിലാക്കുന്നു. ശാസ്ത്രപഠനം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകള്‍ക്ക് ഇലക്ട്രോണിക്സ് കിറ്റുകളും ‘ലേണ്‍ ടു കോഡ്’ പദ്ധതിയുടെ രണ്ടാംഘട്ടമായി എട്ടാംക്ളാസില്‍ പഠിക്കുന്ന കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ താല്‍പര്യമുള്ള രണ്ടു കുട്ടികള്‍ക്ക് റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍ കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളില്‍ നടക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ അധ്യക്ഷത വഹിക്കും. ജി. സുധാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. രാജേശ്വരി, പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹസീന അമാന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റാസ്പ്ബെറി കമ്പ്യൂട്ടര്‍ കിറ്റ് ലഭിക്കുന്നതിന് സ്കൂളില്‍നിന്ന് തെരഞ്ഞെടുക്കപ്പട്ടിട്ടുള്ള കുട്ടികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളില്‍ അന്നേദിവസം എത്തണമെന്ന് ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.