ആലപ്പുഴ ബൈപാസ്: പൈലിങ് തുടങ്ങി

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്‍െറ എലിവേറ്റഡ് ഹൈവേക്കുള്ള പൈലിങ് ജോലികള്‍ തുടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി, കലക്ടര്‍ എന്‍. പത്മകുമാര്‍, മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പൈലിങ് ജോലികള്‍ക്ക് തുടക്കമായത്. കുതിരപ്പന്തിയിലും മാളികമുക്കിലുമുള്ള രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിച്ചുള്ള എലിവേറ്റഡ് ഹൈവേയുടെ തൂണുകള്‍ക്കുള്ള പൈലിങ് ആണ് ആരംഭിച്ചത്. ആലപ്പുഴ ബീച്ചിന്‍െറ മുഖച്ഛായ മാറ്റുന്നതാണ് ബൈപാസിന്‍െറ ഭാഗമായി ബീച്ച് റോഡിന് കുറുകെ നിര്‍മിക്കുന്ന എലിവേറ്റഡ് ഹൈവേ. മാളികമുക്കില്‍ 43 മീറ്റര്‍ താഴ്ചയില്‍ 1200 എം.എം വ്യാസമുള്ള ടെസ്റ്റ് പൈലായിരുന്നു നിര്‍മിച്ചത്. എലിവേറ്റഡ് ഹൈവേയുടെ ഒരു തൂണിന് നാല് പൈലാണ് ഉദ്ദേശിക്കുന്നത്. 92 തൂണുകളാണ് നിര്‍മിക്കേണ്ടി വരുക. ഏകദേശം 400 പൈലുകള്‍ വേണ്ടിവരുമെന്ന് കരുതുന്നു. പൈലിങ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ബീച്ച് റോഡില്‍ ബാരിക്കേഡ് കെട്ടി ഗതാഗത ക്രമീകരണം വരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.