ആലപ്പുഴ: ശക്തമായ കടല്‍ക്ഷോഭത്തില്‍ ആലപ്പുഴ ബീച്ചില്‍ തിരമാല അടിച്ചുകയറി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കടല്‍പ്പാലത്തിന് തെക്ക് കാറ്റാടി മരം മുതല്‍ വിജയ് പാര്‍ക്കിന് സമീപം വരെ വെള്ളം കെട്ടിനിന്നു. കടല്‍ക്ഷോഭം മുമ്പുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം വെള്ളം കരയിലേക്ക് അടിച്ചുകയറിയിട്ടില്ളെന്ന് പ്രദേശവാസികളും ബീച്ചിലെ സ്ഥാപന ഉടമകളും പറയുന്നു. ചൊവ്വാഴ്ച രാവിലെ ഉല്ലാസയാത്രക്കിടെ ബീച്ച് സന്ദര്‍ശിക്കാന്‍ എത്തിയവരും കടല്‍ക്ഷോഭത്തില്‍ നടുങ്ങി തിരികെ പോയി. സൂനാമിയുടെ നടുക്കുന്ന ഓര്‍മകള്‍ ഇന്നും മായാതെ നില്‍ക്കുന്ന തീരദേശവാസികള്‍ക്ക് ഇപ്പോഴുണ്ടായ കടല്‍ക്ഷോഭം കൂടുതല്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. 200 മീറ്റര്‍ വടക്കോട്ടുമാറി കാഞ്ഞിരംചിറ വാര്‍ഡിലും കനാല്‍ വാര്‍ഡിലെ ചന്തക്കടവ് കുരിശടി റോഡിലും വീടുകളും വെള്ളം കയറി. കൊല്ലറയില്‍ ആന്‍റണി വര്‍ഗീസ്, തൈപറമ്പില്‍ മഹേഷ്, പള്ളിപറമ്പില്‍ ദേവസ്യ ആന്‍റണി എന്നിവരുടെ വീടുകളാണ് കനാല്‍ വാര്‍ഡില്‍ വെള്ളത്തിലായത്. ബീച്ചും പരിസരവും വെള്ളത്തിലായതറിഞ്ഞ് നിരവധി ആളുകള്‍ കാണാനത്തെുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.