ചേര്‍ത്തല: യുവജനോത്സവവുമായി ബന്ധപ്പെട്ട് പരിശീലനം നടത്തുകയായിരുന്ന പ്ളസ് ടു വിദ്യാര്‍ഥികളെ പൂര്‍വവിദ്യാര്‍ഥികളായ അഞ്ചംഗ സംഘം സ്കൂളില്‍ അതിക്രമിച്ചുകയറി ആക്രമിച്ചതായി പരാതി. കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ കടക്കരപ്പള്ളി കണ്ണേകാട്ടുതറ രാഹുല്‍(16), വടക്കേ കണ്ടത്തില്‍ ജിതിന്‍ദേവ്(19) എന്നിവരാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു ആക്രമണം. സമീപവാസികളായ അഞ്ചുപേരെ പ്രതികളാക്കി കേസെടുത്തതായി പട്ടണക്കാട് എസ്.ഐ അജയ് മോഹന്‍ പറഞ്ഞു. വയലാര്‍ രക്തസാക്ഷി വാരാചരണവുമായി എത്തിയ സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി കടക്കരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.