ചോറില്‍ പഴുതാര; ഹോട്ടല്‍ അടപ്പിച്ചു

ആലുവ: ആലുവ പമ്പ് കവലയില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ വിതരണം ചെയ്ത ചോറില്‍ ചത്ത പഴുതാരയെ കണ്ടത്തെിയതിനത്തെുടര്‍ന്ന് നഗരസഭ ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. എറണാകുളം ഹരിശ്രീ ഓര്‍ക്കസ്ട്ര ഉടമ സൗത് വാഴക്കുളം പാര്‍വതി മന്ദിരം വീട്ടില്‍ ശ്രീകുമാറിന് നല്‍കിയ ചോറിലാണ് പഴുതാരയെ കണ്ടത്. ആലുവ വിദ്യാധിരാജ സ്കൂള്‍ പി.ടി.എ കമ്മിറ്റി യോഗത്തിനുശേഷം 10 പേര്‍ക്കുള്ള ഭക്ഷണം ഇതേ ഹോട്ടലില്‍നിന്ന് വാങ്ങി നല്‍കിയ ശേഷമാണ് ശ്രീകുമാറും മറ്റ് രണ്ടുപേരും ഇവിടെ ഭക്ഷണം കഴിക്കാനത്തെിയത്. ശ്രീകുമാറും സുഹൃത്തുക്കളും നഗരസഭ ആരോഗ്യവിഭാഗത്തെ വിവരം ധരിപ്പിച്ചു. രേഖാമൂലം പരാതിയും നല്‍കി. വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും പഴുതാരയടങ്ങിയ ചോറിന്‍െറ ദൃശ്യമിടുകയും ചെയ്തു. പരാതി ലഭിച്ചതിനത്തെുടര്‍ന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി. പരാതി ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം ഹോട്ടല്‍ ഉടമക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുകയായിരുന്നു. 70 രൂപയാണ് ഇവിടെ പാര്‍സല്‍ വാങ്ങിയ ഊണിന് നല്‍കിയതെന്ന് പരാതിക്കാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.