മണ്ണഞ്ചേരി: ദേശീയപാതയില്‍ കലവൂര്‍ ബിവറേജസിന് മുന്‍വശം ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിക്കുകയും പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിന്‍െറ രക്ഷാപ്രവര്‍ത്തനം മാതൃകയായി. വലിയ കലവൂര്‍ മറ്റത്തില്‍വെളിയില്‍ ആന്‍റണിയുടെ മകന്‍ ബിനു ആന്‍റണിയാണ് (22) പൊലീസിനൊപ്പം പൂര്‍ണസമയം രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ടവരെ കാറില്‍നിന്ന് പുറത്തെടുക്കാനും പിഞ്ചുകുഞ്ഞുങ്ങളെ എടുത്ത് ആശുപത്രിയില്‍ എത്തിക്കാനും ഈ യുവാവ് നാട്ടുകാരോടൊപ്പമുണ്ടായിരുന്നു. ടൈല്‍സ് പണിക്കാരനായ ബിനു ബന്ധുവിനൊപ്പം റോഡരികില്‍ നില്‍ക്കുമ്പോഴാണ് അപകടം കാണുന്നത്. ഒരുനിമിഷം ജനക്കൂട്ടം പകച്ചുപോയെങ്കിലും യുവാവ് ഓടിയത്തെി കുഞ്ഞുങ്ങളെ കാറില്‍നിന്ന് പുറത്തെടുത്തു. ഇതോടൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. വൈദ്യുതികമ്പികള്‍ പൊട്ടി റോഡില്‍ വീണെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.