മണല്‍ ഖനനം: വൈദ്യുതി ടവര്‍ മറിയുമെന്ന ഭീതിയില്‍ ജനം

പൂച്ചാക്കല്‍: വൈദ്യുതി ടവര്‍ നില്‍ക്കുന്ന മണല്‍ക്കുന്നില്‍നിന്ന് എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണല്‍ നീക്കം ചെയ്തത് ടവറിന് ഭീഷണിയായി. തൈക്കാട്ടുശേരി പഞ്ചായത്ത് 10ാം വാര്‍ഡിലെ പോളക്കാട് ഗിരിജന്‍ ഹരിജന്‍ കോളനി ഭാഗത്തെ മണല്‍ക്കൂനയിലെ ടവറാണ് ഏതുനിമിഷവും മറിയുമെന്ന അവസ്ഥയിലുള്ളത്. ഇത് സമീപവാസികളെ ഭീതിയിലാഴ്ത്തി. ചൊരിമണല്‍ നിറഞ്ഞ കൂനയിലാണ് ടവര്‍ നില്‍ക്കുന്നത്. ടവര്‍ നിലംപൊത്തിയാല്‍ അത് ജീവന് ഭീഷണിയാകും. എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണല്‍ മാറ്റാന്‍ ശ്രമിച്ചത് വാര്‍ഡ് മെംബര്‍ ശാന്തമ്മ പ്രകാശും കോളനിവാസികളും ചേര്‍ന്ന് തടഞ്ഞിരുന്നു. എന്നാല്‍, വീണ്ടും അതിനുള്ള ശ്രമം നടത്തി. സി.പി.എം, എന്‍.സി.പി, പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തില്‍ അതിനെതിരെ കൊടികുത്തുകയും ചെയ്തു. ക്ഷേമസമിതിയുടെ പരാതിയില്‍ മണല്‍ ഖനനം തടഞ്ഞ് വില്ളേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോയും നല്‍കി. വൈദ്യുതി ബോര്‍ഡ് അധികൃതരും മണല്‍ മാഫിയയും തമ്മിലെ അവിഹിതബന്ധം മൂലമാണ് പ്രതിഷേധം മറികടന്ന് മണല്‍ വാരല്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഗിരിജന്‍ കോളനി ഭാഗത്ത് അനുവദിച്ച റോഡിനുള്ള സ്ഥലവും കൈയേറി മതില്‍ കെട്ടിയെന്ന് ആക്ഷേപമുണ്ട്. അനധികൃത മണല്‍ ഖനനത്തിനെതിരെ റവന്യൂ വകുപ്പിനും വൈദ്യുതി ബോര്‍ഡിനും പരാതി നല്‍കുമെന്ന് പട്ടികജാതി ക്ഷേമസമിതി ഏരിയ പ്രസിഡന്‍റ് എം.എല്‍. പ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.