കോടതിയില്‍നിന്ന് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി

കായംകുളം: കുറ്റക്കാരനെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് കോടതിമുറിയില്‍നിന്ന് മുങ്ങിയ മോഷണക്കേസ് പ്രതിയെ വഴിയരികില്‍നിന്ന് പിടികൂടി. ക്ളാപ്പന മുക്കത്തുകാട്ടില്‍ സുനിലാണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നരമായിരുന്നു സംഭവം. കായംകുളത്തെ സ്വര്‍ണക്കടയിലെ ജീവനക്കാരനായിരിക്കെ സ്വര്‍ണം കവര്‍ന്ന കേസില്‍ കുറ്റക്കാരനാണെന്ന് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കണ്ടത്തെി. ശിക്ഷ വിധിക്കാനായി മാറ്റിനിര്‍ത്തുകയായിരുന്നു. 4.30ഓടെ വിധി പ്രസ്താവിക്കാന്‍ നോക്കുമ്പോഴാണ് പ്രതിയെ കാണാനില്ളെന്ന് മനസ്സിലാകുന്നത്. ഇയാളെ കണ്ടത്തൊനായി കോടതി പൊലീസിന് നിര്‍ദേശവും നല്‍കി. ഇതിനിടെ, കോടതി ജോലി കഴിഞ്ഞ് കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിയ സിവില്‍ പൊലീസ് ഓഫിസര്‍ ഓച്ചിറയില്‍ സുനില്‍ നില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് ഓച്ചിറ പൊലീസിന്‍െറ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.