ആലപ്പുഴ: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടും അഴിമതിയും കണ്ടത്തെി. ഓപറേഷന്‍ കിച്ചടി എന്ന പേരില്‍ സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ ആറ് ഓഫിസുകളിലും വിജിലന്‍സ് റെയ്ഡ് നടന്നത്. പൊതുമരാമത്ത് നാഷനല്‍ ഹൈവേ വിഭാഗം ഡിവിഷന്‍ ഓഫിസ്, ചേര്‍ത്തല താലൂക്ക് സര്‍വേ ഓഫിസ്, കൃഷ്ണപുരം വില്ളേജ് ഓഫിസ്, മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫിസ്, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഓഫിസ്, ആലപ്പുഴ വാട്ടര്‍ അതോറിറ്റി ഓഫിസ് എന്നിവിടങ്ങളിലായിരുന്നു ഡിവൈ.എസ്.പി അശോക് കുമാറിന്‍െറ മേല്‍നോട്ടത്തില്‍ പരിശോധന. ആലപ്പുഴയിലെ നാഷനല്‍ ഹൈവേ ഡിവിഷന്‍ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലെ ഒത്തുകളി വെളിവാക്കുന്ന രേഖകള്‍ കണ്ടത്തെി. ഗാരന്‍റി പീരിയഡിനുള്ളില്‍ റോഡ് നിര്‍മാണം നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടതായി രേഖകളില്‍നിന്ന് വ്യക്തമാകുമ്പോഴും പുനര്‍നിര്‍മാണം നടത്താതിരിക്കുകയും അതേസമയം തന്നെ ഇതിന് അനുവദിച്ച ബില്‍ മാറിയെടുക്കുകയും ചെയ്തതായി കണ്ടത്തെി. ചേര്‍ത്തല എക്സ്റേ ജങ്ഷന്‍ മുതല്‍ പാതിരപ്പള്ളി വരെയും കൃഷ്ണപുരം മുതല്‍ ഹരിപ്പാട് വരെയുമുള്ള രണ്ട് ജോലികള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം കണ്ടത്തെിയത്. ജില്ലയിലെ ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ മറ്റ് കരാറുകളിലും ഇത്തരം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന ഉണ്ടാകുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഡിവൈ.എസ്.പി അശോക് കുമാറിന്‍െറ നേതൃത്വത്തില്‍ എസ്.ഐമാരായ ജോസുകുട്ടി, ലാല്‍ജി, ആന്‍റണി, സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം സ്പെഷല്‍ റോഡ് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അജിത് കുമാറിന്‍െറ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. ചേര്‍ത്തല താലൂക്ക് സര്‍വേ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 2000 രൂപ കണ്ടത്തെി. നിരവധി അപേക്ഷ ഇവിടെ വര്‍ഷങ്ങളായി തീര്‍പ്പുകല്‍പിക്കാതെ കിടക്കുന്നതായും കണ്ടത്തെി. കൃഷ്ണപുരത്തുനിന്ന് കണക്കില്‍പെടാത്ത 1003 രൂപ കണ്ടത്തെി. പോക്കുവരവിന്‍െറ നിരവധി അപേക്ഷ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നതായും പരിശോധനയില്‍ തെളിഞ്ഞു. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ വീട് നിര്‍മാണം, നിലം നികത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി അപേക്ഷ അകാരണമായി വെച്ചുതാമസിപ്പിക്കുന്നതായി കണ്ടത്തെി. ആലപ്പുഴ വാട്ടര്‍ അതോറിറ്റി ഓഫിസിലെ പരിശോധനയില്‍ വാട്ടര്‍ കണക്ഷന്‍െറ രജിസ്റ്ററുകള്‍ വ്യക്തമായി സൂക്ഷിക്കുന്നില്ളെന്നും തെളിഞ്ഞു. പരിശോധനയില്‍ കണ്ടത്തെിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും രേഖ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.