ആലുവ: ഭര്‍ത്താവിന്‍െറയും വീട്ടുകാരുടെയും നിരന്തര പീഡനത്തത്തെുടര്‍ന്ന് ഒരുമാസം പ്രായമായ പെണ്‍കുഞ്ഞുമായി ആന്ധ്രപ്രദേശുകാരി അധ്യാപിക ജനസേവ ശിശുഭവനില്‍ അഭയം തേടി. ആന്ധ്ര റെസിഡന്‍ഷ്യല്‍ സ്കൂള്‍ അധ്യാപിക സുരേഖയാണ് ശിശുഭവനില്‍ എത്തിയത്. ആന്ധ്രയിലെ കടപ്പ ജില്ലയിലെ ഉലോലപള്ളി വില്ളേജിലെ കൊണ്ടൂരില്‍നിന്നാണ് യുവതി വന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെ കന്യാസ്ത്രീ കോണ്‍വന്‍റിലെ അന്തേവാസിയായിരുന്നു സുരേഖ. ആ സമയത്ത് ആലുവ ജനസേവ ശിശുഭവന്‍ സന്ദര്‍ശിച്ചിരുന്നു. ഈ പരിചയമാണ് സുരേഖക്ക് ആന്ധ്രയില്‍നിന്ന് ആലുവയിലത്തൊന്‍ സഹായകമായത്. വിവാഹശേഷം ഭര്‍തൃവീട്ടില്‍ താമസമാക്കിയ തനിക്ക് ഭര്‍ത്താവിന്‍െറയും വീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കേണ്ടിവന്നെന്ന് സുരേഖ പറഞ്ഞു. രണ്ട് കുട്ടികളുള്ള ഇവര്‍ക്ക് ഒരുവര്‍ഷം മുമ്പാണ് ആന്ധ്ര റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ഇംഗ്ളീഷ് അധ്യാപികയായി ജോലിലഭിച്ചത്. രണ്ടാമത്തെ കുട്ടിയുടെ പ്രസവശേഷം ഭര്‍ത്താവിന്‍െറ വീട്ടിലേക്ക് ചെന്നപ്പോള്‍ തന്നെ വീട്ടില്‍ കയറ്റിയില്ല. എങ്ങോട്ട് പോകണമെന്നറിയാതെ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ജനസേവ ശിശുഭവന്‍ സന്ദര്‍ശിച്ചത് ഓര്‍മയിലത്തെിയതെന്നും സുരേഖ പറഞ്ഞു. മൂന്നുവയസ്സുള്ള മൂത്ത മകന്‍ ഭര്‍ത്താവിനൊപ്പമാണ്. സുരേഖക്ക് ജനസേവ ശിശുഭവനില്‍ സംരക്ഷണം കൊടുക്കാന്‍ ചെയര്‍മാന്‍ ജോസ് മാവേലി തയാറാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.