ചേര്‍ത്തല: പട്ടണക്കാട് സര്‍വിസ് സഹകരണബാങ്കിലെ ക്രമക്കേടുകളെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. കോണ്‍ഗ്രസ് ഭരണത്തിലുള്ള ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരിക്കുകയാണ്. ഇതിനാല്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിന് പാര്‍ട്ടിതലത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.സി.കെ. ഷാജിമോഹന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എം.കെ. ജിനദേവ്, വയലാര്‍ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോണി തച്ചാറ, ബാങ്ക് പ്രസിഡന്‍റ് അഡ്വ. ആര്‍. പുരുഷോത്തമ ഷേണായി, വൈസ് പ്രസിഡന്‍റും പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമായ എം.കെ. ജയപാല്‍ എന്നിവരാണ് സമിതിയിലുള്ളത്. 20 കോടിയുടെ ക്രമക്കേട് നടന്നതായാണ് പ്രാഥമിക നിഗമനം. തട്ടിപ്പിന്‍െറ പേരില്‍ നടപടിക്ക് വിധേയരായത് ജീവനക്കാരും പാര്‍ട്ടിയിലെയും അനുകൂല സംഘടനയുടെയും മുന്‍നിര പ്രവര്‍ത്തകരും നേതാക്കളുമാണ്. കോണ്‍ഗ്രസ് അനുകൂല സഹകരണസംഘം ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്ന നേതാവടക്കമാണ് തട്ടിപ്പിന്‍െറ പേരില്‍ നടപടിക്ക് വിധേയരായത്. ബാങ്ക് ഭരണസമിതിക്ക് തട്ടിപ്പിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് വിട്ടുമാറാനാകില്ളെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. ആറുമാസം മുമ്പ് ബാങ്കിലെ ക്രമക്കേടുകള്‍ ജില്ലാ സഹകരണബാങ്കിന്‍െറ മുന്നില്‍ എത്തിയെങ്കിലും നടപടി സ്വീകരിക്കാതിരുന്നത് കുഴപ്പങ്ങള്‍ സങ്കീര്‍ണമാക്കിയെന്ന വാദവുമുണ്ട്. എന്നാല്‍, തട്ടിപ്പില്‍ ഭരണ സമിതിക്ക് പങ്കില്ളെന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ധീര നിലപാടുകള്‍ സ്വീകരിച്ചത് പാര്‍ട്ടിയുടെ സമയോജിത ഇടപെടലുകള്‍ കൊണ്ടാണെന്നാണ് മറുവിഭാഗത്തിന്‍െറ വാദം. ബാങ്കിനെ സംരക്ഷിക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതിനെ തുരങ്കം വെക്കാന്‍ പാര്‍ട്ടിയില്‍നിന്നുതന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ശക്തമായ വിമര്‍ശവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ സഹകരണബാങ്കില്‍നിന്ന് സഹായകരമായ നിലപാടുകള്‍ ഉണ്ടാകാത്തത് ഇതിനാലാണെന്ന് പറയുന്നു. സഹകരണ വകുപ്പും പൊലീസും തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.