ആലപ്പുഴ: സിനിമ നിര്‍മിക്കാന്‍ സഹായിക്കാമെന്ന പേരില്‍ 30 ലക്ഷം തട്ടിയതായി പരാതി. ആലപ്പുഴ തുമ്പോളി സ്വദേശി എ.കെ.ബി. കുമാറില്‍നിന്ന് കൊല്ലം സ്വദേശിയായ ശിവകുമാര്‍ എന്നയാള്‍ പണം തട്ടിയെന്നാണ് പരാതി. തമിഴില്‍ സിനിമ നിര്‍മിക്കാനായി കുമാര്‍ തിരക്കഥയെഴുതിയിരുന്നു. ഒരു കോടി രൂപ ബജറ്റിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. 50 ലക്ഷം രൂപ കുമാറും ബാക്കി സുഹൃത്തായ എന്‍.ആര്‍.ഐ മലയാളിയില്‍നിന്ന് കണ്ടത്തൊനായിരുന്നു തീരുമാനം. ഇതിനിടെ, സുഹൃത്ത് കൊല്ലം ചവറ സ്വദേശിയായ ശിവകുമാര്‍ എന്നയാളെ തമിഴ്നാട്ടിലെ ചലച്ചിത്ര- രാഷ്ട്രീയരംഗത്തെ ഉന്നതരുമായി ബന്ധമുള്ളയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. തമിഴിലെ യുവനടനെ നായകനാക്കാമെന്നും വൈഡ് റിലീസിങ്ങും സാറ്റലൈറ്റ് റൈറ്റും ശരിയാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചശേഷം മധുരയില്‍നിന്നുള്ള ഫൈനാന്‍സറില്‍നിന്ന് സിനിമ നിര്‍മിക്കാനായി നാലുകോടി രൂപ നല്‍കാമെന്നും ഇയാള്‍ പറഞ്ഞു. നടന് അഡ്വാന്‍സ് നല്‍കാനെന്നപേരില്‍ ആദ്യം പത്തുലക്ഷവും പിന്നീട് വീണ്ടുമൊരു പത്തുലക്ഷവും കുമാറില്‍നിന്ന് ഇയാള്‍ വാങ്ങി. ഇതിന് കരാറുമെഴുതി. കഥ നായകനെ പറഞ്ഞുകേള്‍പ്പിക്കാനും പരിചയപ്പെടുത്താനുമെന്നപേരില്‍ ശിവകുമാറുമായി രണ്ടുതവണ ചെന്നൈയില്‍ പോയെങ്കിലും കാണാന്‍ സാധിച്ചില്ല. ഒക്ടോബറില്‍ കഥ പറയുന്നതിന് ഡേറ്റ് ലഭിച്ചിട്ടുണ്ടെന്ന് ശിവകുമാര്‍ അറിയിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചെന്നൈയിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ സംവിധായകനായി നിശ്ചയിച്ചിരുന്നയാളും ശിവകുമാറും ഒത്തുകളിച്ച് സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് യാത്രമുടക്കി. ഇതിനിടെ, പത്തുലക്ഷം രൂപ കൂടി ഇയാള്‍ വാങ്ങിയിരുന്നു. ശിവകുമാറിനോടുപറയാതെ മധുര സ്വദേശിയുടെ സഹായത്തോടെ ഫൈനാന്‍സറെ നേരില്‍ കണ്ടപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് നേരിട്ട് പരാതിനല്‍കി. മന്ത്രി പരാതി ഡി.ജി.പിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പോലീസിന്‍െറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എ.കെ.ബി. കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.