മാക്കേകടവ്-നേരേകടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്

പൂച്ചാക്കല്‍: നിര്‍ദിഷ്ട തുറവൂര്‍-പമ്പാ പാതയിലെ ാക്കേകടവ്-നേരേകടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്; കരാര്‍ നടപടികള്‍ പൂര്‍ത്തിയായി പൂച്ചാക്കല്‍: നിര്‍ദിഷ്ട തുറവൂര്‍-പമ്പാ പാതയിലെ മാക്കേകടവ്-നേരേകടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്. പാലം നിര്‍മാണത്തിന് നേരത്തെ കരാര്‍ നല്‍കിയിരുന്നെങ്കിലും ഇത് ചോദ്യംചെയത് കൊച്ചി കേന്ദ്രമായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. ആദ്യം കരാര്‍ ലഭിച്ചത് തൈക്കാട്ടുശേരി-തുറവൂര്‍ പാലം നിര്‍മിച്ച സെഗ്യൂറൊ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്കായിരുന്നു. എന്നാല്‍, ടെന്‍ഡറില്‍ പങ്കെടുത്ത ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് അയോഗ്യത കല്‍പിച്ച് ഒഴിവാക്കുകയായിരുന്നു. ടെന്‍ഡറിന്‍െറ പ്രീക്വാളിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടില്ളെന്ന കാരണം പറഞ്ഞാണ് ഇവരെ മാറ്റിനിര്‍ത്തിയത്. ഏറ്റെടുക്കാന്‍ പോകുന്ന ജോലിയുടെ അടങ്കല്‍ തുകയുടെ പകുതി തുകയുടെ ജോലിയെങ്കിലും ചെയ്ത മുന്‍പരിചയമാണ് പ്രീ ക്വാളിഫിക്കേഷന്‍. നിശ്ചിത യോഗ്യത തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടാണ് കൊച്ചി കേന്ദ്രമായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി ഹൈകോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് കോടതി സര്‍ക്കാറിനോട് വിശദീകരണം തേടുകയും ടെന്‍ഡര്‍ പുന$പരിശോധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കഴിഞ്ഞദിവസം നടന്ന പുന$പരിശോധനയില്‍ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി കുറഞ്ഞ തുകയാണ് വെച്ചത് എന്നതിനാല്‍ അവര്‍ക്ക് കരാര്‍ ലഭിക്കുമെന്ന് പി.ഡബ്ള്യൂ.ഡി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ദിവാകരന്‍ പറഞ്ഞു. 99.2 കോടിയാണ് പാലം നിര്‍മാണത്തിന്‍െറ അടങ്കല്‍ തുക. 78.4 കോടിക്കാണ് ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് നിര്‍മാണ കരാര്‍ എടുത്തിട്ടുള്ളത്. 11 മീറ്റര്‍ വീതിയിലും 850 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മിക്കുന്നത്. റോഡും പാലവും നിര്‍മിക്കുന്നതിന് ഇനിയും സ്ഥലം വിട്ടുനല്‍കാത്തവരുണ്ട്. ഇത് ഏറ്റെടുത്ത് അതിരുകല്ലുകള്‍ സ്ഥാപിച്ചതിനു ശേഷമാകും പാലം നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തുക.ക്കേകടവ്-നേരേകടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്. പാലം നിര്‍മാണത്തിന് നേരത്തെ കരാര്‍ നല്‍കിയിരുന്നെങ്കിലും ഇത് ചോദ്യംചെയത് കൊച്ചി കേന്ദ്രമായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. ആദ്യം കരാര്‍ ലഭിച്ചത് തൈക്കാട്ടുശേരി-തുറവൂര്‍ പാലം നിര്‍മിച്ച സെഗ്യൂറൊ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്കായിരുന്നു. എന്നാല്‍, ടെന്‍ഡറില്‍ പങ്കെടുത്ത ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് അയോഗ്യത കല്‍പിച്ച് ഒഴിവാക്കുകയായിരുന്നു. ടെന്‍ഡറിന്‍െറ പ്രീക്വാളിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടില്ളെന്ന കാരണം പറഞ്ഞാണ് ഇവരെ മാറ്റിനിര്‍ത്തിയത്. ഏറ്റെടുക്കാന്‍ പോകുന്ന ജോലിയുടെ അടങ്കല്‍ തുകയുടെ പകുതി തുകയുടെ ജോലിയെങ്കിലും ചെയ്ത മുന്‍പരിചയമാണ് പ്രീ ക്വാളിഫിക്കേഷന്‍. നിശ്ചിത യോഗ്യത തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടാണ് കൊച്ചി കേന്ദ്രമായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി ഹൈകോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് കോടതി സര്‍ക്കാറിനോട് വിശദീകരണം തേടുകയും ടെന്‍ഡര്‍ പുന$പരിശോധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കഴിഞ്ഞദിവസം നടന്ന പുന$പരിശോധനയില്‍ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി കുറഞ്ഞ തുകയാണ് വെച്ചത് എന്നതിനാല്‍ അവര്‍ക്ക് കരാര്‍ ലഭിക്കുമെന്ന് പി.ഡബ്ള്യൂ.ഡി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ദിവാകരന്‍ പറഞ്ഞു. 99.2 കോടിയാണ് പാലം നിര്‍മാണത്തിന്‍െറ അടങ്കല്‍ തുക. 78.4 കോടിക്കാണ് ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് നിര്‍മാണ കരാര്‍ എടുത്തിട്ടുള്ളത്. 11 മീറ്റര്‍ വീതിയിലും 850 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മിക്കുന്നത്. റോഡും പാലവും നിര്‍മിക്കുന്നതിന് ഇനിയും സ്ഥലം വിട്ടുനല്‍കാത്തവരുണ്ട്. ഇത് ഏറ്റെടുത്ത് അതിരുകല്ലുകള്‍ സ്ഥാപിച്ചതിനു ശേഷമാകും പാലം നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.